പാരീസ്|
സജിത്ത്|
Last Modified തിങ്കള്‍, 29 മെയ് 2017 (09:54 IST)
കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ റൂബന്‍ ഓസ്റ്റ്ലന്‍ഡ് സംവിധാനം ചെയ്ത 'സ്‌ക്വയര്‍' മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. മികച്ച സംവിധായകയായി സോഫിയ കൊപ്പോളയെ തിരഞ്ഞെടുത്തു. ഡയാന്‍ ക്രൂഗര്‍ മികച്ച നടിയും ജൊവാക്വിന്‍ ഫീനിക്‌സ് മികച്ച നടനുമായി തെരഞ്ഞെടുക്കപ്പെട്ടു.
70ാം വാർഷിക പുരസ്കാരം നിക്കോൾ കിഡ്മാൻ സ്വന്തമാക്കി. ലൈൻ റാംസെ (യു വെയർ നെവർ റിയലി ഹിയർ) മികച്ച തിരക്കഥക്കുള്ള പുരസ്കാരം നേടി. ഒരു മ്യൂസിയം ക്യുറേറ്ററുടെ കഥ പറയുന്ന ‘ദ് സ്ക്വയർ’ വിമർശകരുടെ പ്രശംസ നേടിയില്ലെങ്കിലും സമകാലികം എന്ന് ജൂറി വിലയിരുത്തി.
കാന്‍: ജേതാക്കള്‍:
പാം ഡി ഓര്‍: സ്‌ക്വയര്‍
ഗ്രാന്‍ഡ് പ്രിക്‌സ്: ബിപിഎം (ബീറ്റ്‌സ് പെര്‍ മിനിറ്റ്)
ജൂറി പുരസ്‌കാരം: ആന്ദ്രേയ് സൈ്വഗിന്‍സ്റ്റേവ്, ലവ്‌ലെസ്
70-ാം വാര്‍ഷിക പുരസ്‌കാരം: നിക്കോള്‍ കിഡ്മാന്‍
മികച്ച സംവിധായക: സോഫിയ കൊപ്പോള
മികച്ച നടി: ഡയാന്‍ ക്രൂഗര്‍, ദ ബിഗൈല്‍ഡ്
മികച്ച നടന്‍: ജൊവാക്വിന്‍ ഫീനിക്‌സ്, യു വെയര്‍ നെവര്‍ റിയലി ഹിയര്‍
മികച്ച തിരക്കഥ: യോര്‍ഗോസ് ലാന്തിമോസ്, എഫ്തിമിസ് ഫിലിപ്പോ(സേക്രഡ് ഡിയര്‍) & ലിന്‍ രാംസേ(യു വെയര്‍ നെവര്‍ റിയലി ഹിയര്‍)
ക്യാമറ ഡി ഓര്‍ (മികച്ച നവാഗത ചിത്രം): ലെനര്‍ സെറെയ്ല്ലി, ജൂന്‍ ഫെമ്മി
ഹൃസ്വചിത്രം: എ ജെന്റില്‍ നൈറ്റ്, ക്വി യാങ്