കടലിനടിയില്‍ വന്‍ നിധിശേഖരം

മോസ്‌ക്കോ| WEBDUNIA| Last Modified വ്യാഴം, 2 ഫെബ്രുവരി 2012 (17:19 IST)
രണ്ടാം ലോകമഹായുദ്ധകാലത്ത് കടലില്‍ ആണ്ടുപോയ കപ്പലില്‍ നിന്നും മൂന്നുലക്ഷം കോടി ഡോളര്‍ മൂല്യമുള്ള പ്ലാറ്റിനം നിധിശേഖരം കണ്ടെടുത്തു. ഗ്രെഗ് ബ്രൂക്ക് എന്ന യു എസ് നിധിവേട്ടക്കാരനാണ് ഇത് കണ്ടെത്തിയത്.

യു എസ് അറ്റ്‌ലാന്റിക് തീരത്ത് നിന്നും 80 കിലോമീറ്റര്‍ അകലെ 213 മീറ്റര്‍ ആഴത്തിലായി തകര്‍ന്ന് കിടന്നിരുന്ന ഒരു ബ്രിട്ടീഷ് വാണിജ്യ കപ്പലില്‍ നിന്നാണ് ബ്രൂക്ക് ഈ ബൃഹത്തായ നിധിനിക്ഷേപം കണ്ടെത്തിയത്.

1942ല്‍ ജര്‍മ്മന്‍ ആക്രമണത്തില്‍ തകര്‍ന്ന എസ് എസ് പോര്‍ട്ട് നിക്കോള്‍സണ്‍ എന്ന കപ്പല്‍ നാലുവര്‍ഷം മുമ്പ് തന്നെ ബ്രൂക്ക് കണ്ടെത്തിയിരുന്നുവെങ്കിലും ഇപ്പോഴാണ് നിധി കണ്ടെത്തിയ വിവരം പുറത്തുവിട്ടത്.

കണ്ടെത്തിയ പ്ലാറ്റിനം ബാറുകള്‍ക്ക് ഇന്നത്തെ വിപണിയില്‍ ഏകദേശം മൂന്നുലക്ഷം കോടി ഡോളര്‍ മൂല്യം വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :