ഐസക് ഹയ്സ് അന്തരിച്ചു

വാഷിംഗ്ടണ്‍| WEBDUNIA| Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2008 (11:52 IST)
പ്രശസ്ത അമേരിക്കന്‍ അമേരിക്കന്‍ സംഗീതകാരന്‍ ഐസക് ഹയ്സ് അന്തരിച്ചു. അദ്ദേഹത്തിന് 65 വയസായിരുന്നു.

ടെന്നിസിയില്‍ മെംഫിസിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഐസക് ഹയ്സിന് 1972ല്‍ ഓസ്കാര്‍ ലഭിച്ചിരുന്നു. മികച്ച ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായിരുന്നു അദ്ദേഹം.

ഞായറാഴ്ച ആണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്ത് പോയിരുന്ന കുടുംബാംഗങ്ങള്‍ മടങ്ങി വന്നപ്പോള്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഹയ്സിനെ പലവിധ രോഗങ്ങള്‍ അലട്ടിയിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കുടുംബ വൃത്തങ്ങള്‍ വിസമ്മതിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :