ഇറാന്‍: റിയാക്ടര്‍ സന്ദര്‍ശിക്കാന്‍ അനുവാദം

വിയന്ന| WEBDUNIA|
ഇറാനിലെ പ്ലൂട്ടോണിയം ഉല്പാദിപ്പിക്കുന്ന ഹെവി വാട്ടര്‍ ആണവ റിയാക്ടറുകള്‍ സന്ദര്‍ശിക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജജ ഏജന്‍സി(ഐ എ ഇ എ)യുടെ പരിശോധകരെ അനുവദിക്കുമെന്ന് വാര്‍ത്ത.ഈ മാസം തന്നെ റിയാക്ടര്‍ സന്ദര്‍ശിക്കുമെന്ന് ഐ എ ഇ എ അറിയിച്ചു.

ആണവ പദ്ധതി സംബന്ധിച്ച് തങ്ങളുടെ മുന്‍ കാല പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ഇറാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ആണവായുധം നിര്‍മ്മിക്കുകയാണ് ഇറാന്‍റെ ലക്‍ഷ്യമെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ കരുതുന്നത്.

ഇറാന്‍ അധികൃതരും ഐ എ ഇ എ പ്രതിനിധികളും തമ്മില്‍ ഈ ആഴ്ച അദ്യം നടത്തിയ കുടിക്കാഴ്ചയില്‍ ആണ് ഇറാന്‍ വിട്ടുവീഴ്ചകള്‍ക്ക് സന്നദ്ധനായത്. ഐ എ ഇ എ പ്രതിനിധികളെ ആണവ റിയാക്ടറുകള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഇറാന്‍റെ ലക്‍ഷ്യങ്ങളെ കുറിച്ച് വ്യക്തമായ രൂപം ഇതുവരെ ഉണ്ടായിട്ടില്ല. സമാധാന ആവശ്യങ്ങള്‍ക്കാണ് തങ്ങളുടെ ആണവ പദ്ധതിയെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.

ആണവ പദ്ധതി നിര്‍ത്തി വയ്ക്കാത്തതിനെ തുടര്‍ന്ന് ഇറാനെതിരെ ഐക്യരാഷ്ട്ര രക്ഷാ സഭ രണ്ട് പ്രാവശ്യം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. വഴങ്ങാത്തതിനെ തുടര്‍ന്ന് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുന്നതിന് അമേരിക്കയും മറ്റു ശ്രമിച്ചു വരികയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :