ഇറാന് അണുവായുധം നിര്‍മ്മിക്കാന്‍ കഴിയും

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 14 ഫെബ്രുവരി 2008 (14:09 IST)
ആണവായുധം നിര്‍മ്മിക്കാനുള്ള കഴിവ് ഇറാന് ഇപ്പോഴുമുണ്ടെന്ന് മുതിര്‍ന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍.ആണവായുധം വികസിപ്പിക്കുന്നതിനുളള പദ്ധതി ഇറാന്‍ നിര്‍ത്തിയെങ്കിലും ഇതാണ് സ്ഥിതി എന്ന് നാഷണല്‍ ഇന്‍റലിജന്‍സ് ഫോര്‍ അനാലിസിസ് ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ഫിംഗര്‍ പറഞ്ഞു.

ആണവായുധം വികസിപ്പിക്കുന്നതിനുള്ള കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ഇറാന്‍ ഇപ്പോഴും പിന്തുടരുന്നുണ്ട്. ഇത് ആണവയുധം നിര്‍മിക്കുന്നതിന് സഹായകമാണ്- ഫിംഗര്‍ പറഞ്ഞു.

ഇറാന് ആണവായുധം നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവും വ്യാവസായികവുമായ കഴിവുണ്ട്- ആഗോള സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നത് സംബന്ധിച്ച ഹൌസ് ഓഫ് റപ്രസെന്‍റേറ്റീവ്സിന്‍റെ ആംഡ് സര്‍വീസ് കമ്മിറ്റി മുന്‍‌പാകെ ഫിംഗര്‍ വെളിപ്പെടുത്തി

ഇറാന്‍ ആണവ പദ്ധതികള്‍ ഇപ്പോഴും തുടരുകയാണ്.യുറേനിയം സമ്പുഷ്ടമാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍റെ ആവശ്യം തള്ളിക്കളഞ്ഞ് കൊണ്ട് മുന്നോട്ട് പോകുന്ന ഇറാന് 2010നും 2015 നും ഇടയ്ക്ക് അണവയുധം നിര്‍മ്മിക്കാന്‍ കഴിഞ്ഞേക്കുമെന്ന് നാഷണല്‍ ഇന്‍റലിജന്‍സ് എസ്റ്റിമേറ്റ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.പതിനാറ് അമേരിക്കന്‍ ചാര ഏജന്‍സികളുടെ കൂട്ടായ്മയാണ് നാഷണല്‍ ഇന്‍റലിജന്‍സ് എസ്റ്റിമേറ്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :