ഇറാഖ്: തീവ്രവാദം നിര്‍ത്താന്‍ ആഹ്വാനം

ബാഗ്ദാദ്| WEBDUNIA|
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇറാഖി സര്‍ക്കാര്‍ തീവ്രവാദ സംഘടനകളോട് ആവശ്യപ്പെട്ടു. ഇറാഖിലെ ഏറ്റവും വലിയ ഷിയാ തീവ്രവാദി സംഘടനയായ മെഹ്ദി സേന ആറ്‌ മാസത്തേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതായി അറിയിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഈ ആ‍വശ്യം.

പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിര്‍ത്തി വയ്ക്കുകയാണെന്ന മെഹ്ദി സേനാ തലവന്‍ മൊക്താദ അല്‍ സദറിന്‍റെ പ്രസ്താവന ഇറാഖി പ്രധാനമന്ത്രി നൂറി അല്‍ മലികിയുടെ ഓഫീസ് സ്വാഗതം ചെയ്തു. മറ്റ് തീവ്രവാദി സംഘടനകള്‍ക്കും ഇത് മാതൃകയാക്കാമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

കര്‍ബലയില്‍ ഒരു പള്ളിയില്‍ നടന്ന ആഘോഷത്തിനിടെ മെഹ്ദി സേനയിലെ അംഗങ്ങള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയെന്ന് വാര്‍ത്തയുണ്ടായിരുന്നു. 51 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനം മരവിപ്പിക്കുകയാണെന്ന് അല്‍ സദര്‍ പ്രസ്താവിച്ചത്.

സദറിന്‍റെ പ്രസ്താവനയെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ ബാഗ്ദാദിലും മറ്റും സ്ഥിരം കാഴ്ചയായിരുന്ന മെഹ്ദി സേനയിലെ ഭടന്മാരെ കാണാനില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :