ഇന്ത്യക്കാരെ കൊന്ന് പ്രതികാരം ചെയ്യും: പാക് താലിബാന്‍

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
മുംബൈ ഭീകരാക്രമണക്കേസില്‍ പാക് ഭീകരന്‍ അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിനെതിരെ പാക് താലിബാന്റെ മുന്നറിയിപ്പ്. കസബിനെ തൂക്കിക്കൊന്നതിന് പകരമായി ഇന്ത്യക്കാരെ കൊന്ന് പ്രതികാരം ചെയ്യുമെന്നാണ് പാക് താലിബാന്റെ ഭീഷണി. ബുധനാഴ്ചയാണ് കസബിനെ അതീവ രഹസ്യമാക്കി തൂക്കിലേറ്റിയത്.

കസബിന് കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാന്‍ ഇന്ത്യക്കാരെ ലക്ഷ്യമിടും എന്നാണ് താലിബാന്‍ വക്താവ് എഹ്‌സാനുള്ള എന്‍‌സാഹ് അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ടെലിഫോണിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്.

കസബിന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് എഹ്സാന്‍ ആവശ്യപ്പെട്ടു. കസബിന്റെ മൃതദേഹം തങ്ങള്‍ക്കോ അല്ലെങ്കില്‍ കസബിന്റെ വീട്ടുകാര്‍ക്കോ വിട്ടു നല്‍കണം. ഇല്ലെങ്കില്‍ ഇന്ത്യക്കാരെ പിടികൂടി കൊലപ്പെടുത്തി അവരുടെ മൃതദേഹം വിട്ടുനല്‍കില്ലെന്നും പാക് താലിബാന്‍ ഭീഷണി മുഴക്കുന്നു.

ഇന്ത്യയില്‍ എവിടെയും തങ്ങള്‍ ആക്രമണം നടത്തിയേക്കും എന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കുന്നു. പാകിസ്ഥാനില്‍ നിരന്തരം ചാവേര്‍ ആക്രമണങ്ങള്‍ നടത്തുന്ന പാക് താലിബാന്‍ ഇതുവരെ വിദേശത്ത് വന്‍ ആക്രമണങ്ങള്‍ നടത്തിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :