ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപത്തില്‍ ഇടിവ്

സൂറിച്ച്| WEBDUNIA| Last Modified തിങ്കള്‍, 24 ജൂണ്‍ 2013 (16:02 IST)
WD
WD
സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ രഹസ്യനിക്ഷേപത്തില്‍ വന്‍ ഇടിവ്. സ്വിസ് സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിക്ഷേപത്തില്‍ ഇപ്പോള്‍ എഴുപതാം സ്ഥാനത്താണ്. ഇന്ത്യക്കാരുടെ നിക്ഷേപമാകട്ടെ 9000 കോടി രൂപ മാത്രം.

രഹസ്യനിക്ഷേപത്തിന്റെ കേന്ദ്രങ്ങളായ മറ്റ് രാജ്യങ്ങളിലെ ബാങ്കുകളിലേക്കു ഇന്ത്യക്കാര്‍ നിക്ഷേപം മാറ്റിയതായി കരുതപ്പെടുന്നു. കഴിഞ്ഞവര്‍ഷം ഇന്ത്യക്കാര്‍ക്കു 13,829 കോടിയുടെ നിക്ഷേപമുണ്ടായിരുന്നു. ബോഫോഴ്സ് കേസുമായി ബന്ധപ്പെട്ട് സ്വിസ് നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതു മുതല്‍ ഇന്ത്യക്കാര്‍ രഹസ്യനിക്ഷേങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിരുന്നു.

സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ ബ്രിട്ടനാണ് ഒന്നാം സ്ഥാനം. 1,871,460 കോടി രൂപയാണ് ബ്രിട്ടീഷുകാര്‍ നിക്ഷേപിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള പത്തു രാജ്യങ്ങളില്‍ ഒന്ന് റഷ്യയാണ്. ചൈനയിലും കള്ളപ്പണക്കാര്‍ പുരോഗതിയുടെ പാതിയലാണെന്നാണ് 'റാങ്ക്‌ലിസ്റ്റ്' വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :