അമര്‍ത്യാസെന്നിന് കേംബ്രിഡ്ജിന്‍റെ ആദരം

ലണ്ടന്‍| WEBDUNIA|
നൊബേല്‍ ജേതാവും സാ‍മ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാസെന്നിനെ കേംബ്രിഡ്ജ് സര്‍വ്വകലാശാല ഡോക്‍ടറേറ്റ് നല്‍കി ആദരിക്കുന്നു. വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ പന്ത്രണ്ട് പേരോടൊപ്പമാണ് സെന്നിന് ഡോക്‍ടറേറ്റ് നല്‍കുക. സര്‍വ്വകലാശാല വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ജൂണ്‍ പന്ത്രണ്ടിന് നടക്കുന്ന ചടങ്ങിലാണ് ഡോക്‍ടറേറ്റ് നല്‍കുക. സാ‍മ്പത്തിക ശാസ്ത്രത്തിലെ സെന്നിന്‍റെ മികച്ച സംഭാവനകള്‍ മാനിച്ചാണ് ബഹുമതി. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ട്രിനിറ്റി കോളേജിലും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലും അദ്ധ്യാപകനായിരുന്നു സെന്‍.

പശ്ചിമബംഗാളിലെ ശാന്തിനികേതനില്‍ ജനിച്ച സെന്‍ ഇതിനോടകം തന്നെ സാമ്പത്തിക ശാസ്ത്രത്തില്‍ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. 1998ലാണ് സെന്നിന് നൊബേല്‍ സമ്മാനം ലഭിക്കുന്നത്. 1999ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭാരത രത്ന നല്‍കി സെന്നിനെ ആദരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :