അഫ്ഗാന്‍ നയം ഉടന്‍: ബ്രൗണ്‍

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (12:23 IST)
അഫ്ഗാനില്‍ സ്വീകരിക്കേണ്ട നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍. അഫ്ഗാനിലേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് കൂടുതല്‍ സൈനികരെ അയയ്ക്കുമെന്ന് നേരത്തെ ബ്രൗണ്‍ വ്യക്തമാക്കിയിരുന്നു.

ബ്രിട്ടന്‍റെ തീരുമാനം അഫ്ഗാനില്‍ തീവ്രവാദികള്‍ക്കെതിരെ നാറ്റോ സൈന്യം നടത്തുന്ന നീക്കങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകും.

തങ്ങളുടെ അഫ്ഗാന്‍ നയം കഴിഞ്ഞ മാസം അമേരിക്ക പുതുക്കിയിരുന്നു. 17000 സൈനികരെക്കൂടി അഫ്ഗാനിലേയ്ക്ക് അയക്കുമെന്ന് ഒബാമ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം അഫ്ഗാനില്‍ സന്ദര്‍ശനം നടത്തിയ ഗോര്‍ഡന്‍ ബ്രൗണ്‍ അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആഗോളതലത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കണമെന്ന് ബ്രൗണ്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടനില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നുള്ളവരാണെന്ന് ബ്രൗണ്‍ ആരോപിച്ചു.

അഫ്ഗാനില്‍ സ്ഫോടനത്തില്‍ ഒരു ബ്രിട്ടീഷ്‌ സൈനികന്‍ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് കൂടുതല്‍ സൈനികരെ അയയ്ക്കുമെന്ന്‌ ബ്രൗണ്‍ അറിയിച്ചിരിക്കുന്നത്‌. ഹെല്‍മന്ത് പ്രവിശ്യയില്‍ പട്രോളിങ്ങിനിടെ ഉണ്ടായ സ്ഫോടനത്തിലാണ്‌ സൈനികന്‍ കൊല്ലപ്പെട്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :