ലുഹാന്‍സ്ക്|
VISHNU.NL|
Last Modified ശനി, 15 നവംബര്‍ 2014 (16:46 IST)
വൈറ്റ് വിഡൊ കൊല്ലപ്പെട്ടിട്ടില്ലെന്ന് പുതിയ വാര്‍ത്ത. ഉക്രൈനില്‍ റഷ്യന്‍ വിമത പോരാളികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടു എന്ന് വാര്‍ത്തകള്‍ വന്നതിനു തൊട്ടുപിന്നാലെ ഇന്റര്‍പോള്‍ നോട്ടപ്പുള്ളിയായ ബ്രിട്ടീഷ് ഭീകരവനിത വൈറ്റ് വിഡോ സാമന്ത ലൂത്ത് വെയ്റ്റ് കൊല്ലപ്പെട്ടിട്ടില്ലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
യുക്രെയ്ന്‍ സേനയ്ക്കൊപ്പം റഷ്യന്‍ വിരുദ്ധ പോരാട്ടത്തിനിടെ സാമന്ത കൊല്ലപ്പെട്ടെന്ന് മോസ്കോയിലെ റീഗ്നം വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അവര്‍ അല്‍ ഖായ്ദ ഭീകര സംഘടനയില്‍ അംഗമായ തന്റെ ഭര്‍ത്താവിനൊപ്പം ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയിലുണ്ടെന്നാണ് കെനിയയില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇവര്‍ മരിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു എങ്കിലും മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ കൊടുക്കാതിരുന്നത് സംശയങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. ഇവര്‍ യുക്രെയ്നിലെത്തിയെന്നു തെളിയിക്കുന്ന രേഖകളും ലഭ്യമായിരുന്നില്ല. വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് റഷ്യയുടെ രാഷ്ട്രീയ തന്ത്രമാണെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു.
2005 ജൂലൈയില്‍ ലണ്ടനില്‍ ഭീകരാക്രമണം നടത്തിയ നാലു ചാവേറുകളില്‍ ഒരാളായ ജെര്‍മൈന്‍ ലിന്‍ഡ്സേയുടെ ഭാര്യയാണ് വൈറ്റ് വിഡോ എന്നറിയപ്പെടുന്ന സാമന്ത ലൂത്ത്വെയ്റ്റ്. കെനിയയില്‍ അല്‍ ഷബാബ് തീവ്രവാദികളുമായി ചേര്‍ന്നു നടത്തിയ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഇന്റര്‍പോളിന്റെ നോട്ടപ്പുള്ളിയായത്.
നെയ്റോബിയിലെ വാണിജ്യ സമുച്ചയത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഭീകരാക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചത് ഇവരാണെന്നാണ് ഇന്റര്‍പോള്‍ അനുമാനം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്ന് സാമന്ത സിറിയയില്‍ പോരാട്ടം നടത്തുന്നതായി കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.