B‑2 Stealth Bomber: എന്താണ് ഇറാൻ്റെ ആണവ സൈറ്റുകൾക്ക് മുകളിൽ യു എസ് നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച B‑2 Stealth Bomber

B-2 Stealth Bomber,What is B-2 Bomber,US invisible warplane,B-2 Spirit aircraft,American stealth technology,ബി-2 സ്റ്റെൽത്ത് ബോംബർ,ബി-2 ബോംബർ,സ്റ്റെൽത്ത് ടെക്നോളജി ,യു.എസ്. ബോംബർ വിമാനം
അഭിറാം മനോഹർ| Last Modified ഞായര്‍, 22 ജൂണ്‍ 2025 (10:11 IST)
B‑2 Stealth Bomber
ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക ബി 2 ബോംബറുകള്‍ ഉപയോഗിച്ച വാര്‍ത്ത അന്താരാഷ്ട്ര തലത്തില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. റഡാറിന് കണ്ട് പിടിക്കാന്‍ കഴിയാത്ത തരത്തില്‍ ശത്രുരാജ്യത്ത് നാശം വിതയ്ക്കാനാകുന്ന സ്റ്റെല്‍ത്ത് വിമാനങ്ങളുടെ റാണി എന്നറിയപ്പെടുന്ന യുദ്ധവിമാനങ്ങളാണ് ബി2 ബോംബറുകള്‍. ഏകദേശം 11,000 കിലോമീറ്റര്‍ വരെ പറക്കാനാകുന്ന ബി2 വിമാനങ്ങള്‍ക്ക് 40,000 പൗണ്ട് വരെ ആയുധങ്ങള്‍ വഹിക്കാന്‍ സാധിക്കും. Massive Ordnance Penetrator (MOP)പോലുള്ള അത്യന്തം ആക്രമണശേഷിയുള്ള ബോംബുകളും ഇവയ്ക്ക് വഹിക്കാന്‍ സാധിക്കും.
B-2 Stealth Bomber,What is B-2 Bomber,US invisible warplane,B-2 Spirit aircraft,American stealth technology,ബി-2 സ്റ്റെൽത്ത് ബോംബർ,ബി-2 ബോംബർ,സ്റ്റെൽത്ത് ടെക്നോളജി ,യു.എസ്. ബോംബർ വിമാനം
B2 Bomber

ഇറാന്റെ ആണവസൈറ്റുകള്‍, പ്രത്യേകിച്ച് Fordow പോലെയുള്ള ആണവകേന്ദ്രങ്ങള്‍ പര്‍വതങ്ങള്‍ക്കടിയും ഭൂഗര്‍ഭതലത്തിലുമാണെന്ന സാഹചര്യത്തിലാണ് ബി2 ബോംബറുകള്‍ അമേരിക്ക ഉപയോഗിച്ചിരിക്കുന്നത്. സാധാരണ യുദ്ധവിമാനങ്ങള്‍ കൊണ്ട് ഇവ തകര്‍ക്കാനാവില്ലെന്ന സാഹചര്യത്തിലാണ് നീക്കം. വര്‍ഷങ്ങളായി ഇറാന്‍ ആണവശേഷി നേടാനായി ശ്രമിക്കുന്നുവെന്ന് ഇസ്രായേലും അമേരിക്കയും ആരോപിക്കുന്നുണ്ട്. എന്നാല്‍ ഭൂമിയുടെ അടിയിലുള്ള ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള സൈനികശേഷി ഇസ്രായേലിനില്ല. ഈ സാഹചര്യത്തിലാണ് അമേരിക്ക കൂടി യുദ്ധക്കളത്തിലേക്ക് വന്നിരിക്കുന്നത്. റഡാറില്‍ പെടാത്ത സ്റ്റെല്‍ത്ത് രീതിയില്‍ ശത്രുപ്രദേശത്ത് പ്രവേശിക്കുകയും നാശം വിതയ്ക്കുകയുമാണ് ബി 2 ബോംബറുകള്‍ ചെയ്യുന്നത്. നിലവില്‍ ഇറാന്റെ നതാന്‍സ്. ഇസ്ഫഹാന്‍, ഫോര്‍ഡോ ആണവകേന്ദ്രങ്ങളിലായാണ് അമേരിക്ക ആക്രമണം നടത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :