അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കയ്ക്ക് ഇറാൻ്റെ തിരിച്ചടി,ബഹ്റൈനിലെയും ജോർദാനിലെയും കുവൈത്തിലെയും യുഎസ് ബേസുകൾക്ക് നേരെ ആക്രമണം
- ഹോര്‍മൂസില്‍ യുഎസ് അപ്പാച്ചെ ഹെലിക്കോപ്റ്ററിനെ വെടിവെച്ചിട്ട് ഇറാന്; തിരിച്ചടിക്കുമെന്ന് ട്രംപ്
- 'ഇറാനുമായി യുദ്ധത്തിനു പോകുമ്പോൾ ജാഗ്രത പാലിക്കണം, നിങ്ങൾ ഒറ്റയ്ക്കാകും'; ഇസ്രയേലിനു ട്രംപിന്റെ മുന്നറിയിപ്പ്
- West Asia Crisis : പ്രതികാര നടപടികൾ നിർത്തണം, നെതന്യാഹുവിന് നിർദേശം നൽകി ട്രംപ്, ഇസ്രായേലിനെ ആക്രമിച്ച് ഹൂത്തികൾ
- Israel- Iran : യുദ്ധം കനക്കുന്നു, ഇറാൻ നഗരങ്ങളിൽ സ്ഫോടനങ്ങൾ നടത്തി ഇസ്രായേൽ, ബെയ്റൂട്ടിലും ആക്രമണം ശക്തമാക്കി, വ്യോമപാതകൾ അടച്ചു
ഇറാനിലേക്ക് കനത്ത വ്യോമാക്രമണം നടത്തി അമേരിക്ക, ഹോർമുസ് പിന്നെയും പൂർണമായി അടച്ച് ഇറാൻ
ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക.കനത്ത തിരിച്ചടി ഇറാന് നല്‍കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇറാന്റെ ഖഷം ദ്വീപ് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്കിലെ ബന്ദര്‍ അബ്ബാസ്, തെക്കന്‍ നഗരമായ കാര്‍ഗന്‍, സിരിക് എന്നിവിടങ്ങളിലും സ്ഫോടനങ്ങളുണ്ടായി. അമേരിക്കന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് പൂര്‍ണമായി അടച്ചതായി ഇറാന് അറിയിച്ചു.
കപ്പലുകള്‍ക്ക് പൂര്‍ണ നിരോധനമേര്‍പ്പെടുത്തി. വിലക്ക് ലംഘിച്ച് കടലിടുക്ക് കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന് വ്യക്തമാക്കി.
മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ഇറാന് നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് യുഎസിന്റെ ആക്രമണം. ഇറാനിലെ ഒന്നിലധികം ലക്ഷ്യങ്ങള്‍ക്ക് നേരെ സേന കൂടുതല്‍ സ്വയം പ്രതിരോധ ആക്രമണങ്ങള്‍ ആരംഭിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.ALSO READ: അമേരിക്കയ്ക്ക് ഇറാൻ്റെ തിരിച്ചടി,ബഹ്റൈനിലെയും ജോർദാനിലെയും കുവൈത്തിലെയും യുഎസ് ബേസുകൾക്ക് നേരെ ആക്രമണം