Washington|
രേണുക വേണു|
Last Modified ശനി, 16 ഓഗസ്റ്റ് 2025 (08:50 IST)
Vladimir
Putin and Donald Trump
Vladimir Putin - Donald Trump: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്ച പൂര്‍ത്തിയായി. പുട്ടിനുമായുള്ള ചര്‍ച്ചയില്‍ സമാധാന കരാറിനു അടുത്തുവരെ എത്തിയെന്നും യുക്രെയ്ന്‍ കരാര്‍ അംഗീകരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
റഷ്യയുടെ മൂന്ന് വര്‍ഷത്തെ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാര്‍ ഉറപ്പിക്കേണ്ട ഉത്തരവാദിത്തം ഇപ്പോള്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുടേതാണെന്ന് ട്രംപ് പറഞ്ഞു.
അതിനിടെ യുഎസ് മാധ്യമങ്ങള്‍ ട്രംപിന്റെ മുന്നില്‍വെച്ച് പുട്ടിനെ ചോദ്യങ്ങളാല്‍ വളഞ്ഞു. 'സാധാരണ ജനങ്ങളെ കൊല്ലുന്നത് നിങ്ങള്‍ എപ്പോള്‍ നിര്‍ത്തും?' എന്നാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. തനിക്കു കേള്‍ക്കുന്നില്ല എന്ന് ആംഗ്യം കാണിക്കുകയായിരുന്നു പുട്ടിന്‍ ചെയ്തത്. 'നിങ്ങളെ എങ്ങനെ വിശ്വസിക്കാന്‍ കഴിയും' എന്നൊരു ചോദ്യവും മാധ്യമങ്ങള്‍ക്കിടയില്‍ നിന്ന് വന്നു. അതിനോടും പുട്ടിന്‍ പ്രതികരിച്ചില്ല.
ഈ സമയത്തെല്ലാം 'മാധ്യമങ്ങള്‍ക്കു നന്ദി' എന്നാണ് ട്രംപ് പറഞ്ഞുകൊണ്ടിരുന്നത്.