അനുബന്ധ വാര്‍ത്തകള്‍
- Iran vs USA : കരയുദ്ധത്തിന് മുതിർന്നാൽ അമേരിക്കയ്ക്ക് നരകം, കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ
- Iran vs USA : ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും, എന്തിനും സജ്ജമെന്ന് ഇറാൻ വിദേശകാര്യമന്ത്രി
- ഉസ്ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ സഹപാഠി തല്ലിക്കൊന്നു; സഹപാഠിയെ അറസ്റ്റുചെയ്തു
- ഹോര്‍മൂസില്‍ എണ്ണ കപ്പലിന് നേരെ ആക്രമണം; പിന്നില്‍ ഇറാനെന്ന് അമേരിക്ക
- കോംഗോയില്‍ എബോള കേസുകള്‍ 1,502 ആയി ഉയര്‍ന്നു; മരണം 473
USA vs Iran : ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനിൽ വൻ സൈനികാക്രമണവുമായി അമേരിക്ക, പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ
ഇറാനില്‍ നിന്നുള്ള എണ്ണ, പെട്രോള്‍ വില്പനയ്ക്ക് അംഗീകാരം നല്‍കിയ നടപടിയാണ് യുഎസ് പിന്‍വലിച്ചത്.
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാനെതിരെ ശക്തമായ ആക്രംണം നടത്തി അമേരിക്ക. അന്താരാഷ്ട്ര ജലപാതയില്‍ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാനെ ബോധ്യപ്പെടുത്താനായാണ് തിരിച്ചടി ആരംഭിച്ചതെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസ് വഴി സഞ്ചരിച്ച് 3 വാണിജ്യകപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് മറുപടിയായിട്ടായിരുന്നു യു എസ് ആക്രമണങ്ങള്‍.
ഇറാന്റെ നടപടി യുദ്ധവിരാമ ധാരണയുടെ ലംഘനമാണെന്നും അന്താരാഷ്ട്ര സമുദ്രഗതാഗത സുരക്ഷയെ വെല്ലുവിളിക്കുന്നതാണെന്നും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) വ്യക്തമാക്കി. 80 ലധികം ലക്ഷ്യങ്ങളില്‍ കൃത്യമായ ബോംബാക്രമണം നടത്തിയ ശേഷം ആക്രമണം പൂര്‍ത്തിയാക്കിയതായി സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളെയും തീരദേശ നിരീക്ഷണ സംവിധാനങ്ങളെയും ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണമുണ്ടായത്. ആക്രമണങ്ങള്‍ക്ക് മുന്‍പ് ഇറാനുമേലുള്ള എണ്ണ ഉപരോധം താല്‍ക്കാലികമായി പിന്‍വലിച്ചുകൊണ്ടുള്ള ഇളവ് അമേരിക്കന്‍ ട്രഷറി റദ്ദാക്കിയിരുന്നു. ഉപരോധം പുനസ്ഥാപിച്ചതും ആക്രമണങ്ങളും കഴിഞ്ഞ മാസം ഒപ്പുവെച്ച അമേരിക്ക- ഇറാന്‍ ധാരണയുടെ ലംഘനമാണെന്നും കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഇറാനില്‍ നിന്നുള്ള എണ്ണ, പെട്രോള്‍ വില്പനയ്ക്ക് അംഗീകാരം നല്‍കിയ നടപടിയാണ് യുഎസ് പിന്‍വലിച്ചത്. കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നുവരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.