1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US Arms deal with Middle east

ഇറാനെ തകർക്കാനോ?, ഇസ്രായേലിന് 72,000 കോടിയുടെ ആയുധങ്ങൾ നൽകാൻ അമേരിക്ക, നൽകുന്നത് ലേസർ ആയുധങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും

സൗദി അറേബ്യയ്ക്ക് 730 പേട്രിയറ്റ് മിസൈലുകള്‍ ഉള്‍പ്പെടെ 900 കോടി ഡോളര്‍ മൂല്യമുള്ള ആയുധ പാക്കേജും അമേരിക്ക അനുമതി നല്‍കി.

US- Israel
വാഷിങ്ടണ്‍: ട്രംപ് ഭരണകൂടം ഇസ്രായേലിന് 8.6 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 72,000 കോടി രൂപ) മൂല്യമുള്ള ആയുധ ഒപ്പുവെച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഔദ്യോഗികമായി അറിയിച്ചു. ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ഛിക്കുന്ന ഘട്ടത്തിലാണ് ഈ ഡീല്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇസ്രായേല്‍, ഖത്തര്‍, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങള്‍ക്കാണ് കരാറിലൂടെ ആയുധങ്ങള്‍ ലഭ്യമാവുക. ഇറാനുമായി വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മേഖലയിലെ സൈനിക സന്നാഹം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎസ് നീക്കം.
 
കരാറിലെ ഏറ്റവും വലിയ ഘടകം 380 കോടി ഡോളര്‍ മൂല്യമുള്ള 30 അപ്പാച്ചെ ഗണ്‍ഷിപ്പ് ഹെലിക്കോപ്റ്ററുകളാണ്. ഇവ റോക്കറ്റ് ലോഞ്ചറുകളും അത്യാധുനിക ടാര്‍ഗറ്റിങ് സംവിധാനങ്ങളുമായി സജ്ജമാക്കും. 198 കോടി ഡോളര്‍ മൂല്യത്തില്‍ 3,250 ലൈറ്റ് ടാക്റ്റിക്കല്‍ വാഹനങ്ങളും കരാറില്‍ ഉള്‍പ്പെടുന്നു. ഇതേ സമയം, സൗദി അറേബ്യയ്ക്ക് 730 പേട്രിയറ്റ് മിസൈലുകള്‍ ഉള്‍പ്പെടെ 900 കോടി ഡോളര്‍ മൂല്യമുള്ള ആയുധ പാക്കേജും അമേരിക്ക അനുമതി നല്‍കി.
 
 
ഇസ്രായേല്‍ ആഭ്യന്തര ആയുധ വ്യവസായ വികസനത്തിന് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 350 ബില്യണ്‍ ഷെക്കല്‍ (ഏകദേശം 110 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കാന്‍ നെതന്യാഹു അനുമതി നല്‍കിയിട്ടുണ്ട്. വിദേശ ആശ്രിതത്വം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അതേസമയം അമേരിക്കന്‍ നികുതിപണം ഉപയോഗിച്ച് ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നതിനെതിരെ യുഎസിനുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാണ്.  2023 ഒക്ടോബര്‍ 7ന് ശേഷം മാത്രം 21.7 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള സൈനിക സഹായമാണ് അമേരിക്ക ഇസ്രായേലിന് നല്‍കിയിട്ടുള്ളത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പിടികൂടിയത് 77000 പാമ്പുകളെ; കൂടുതലും മൂര്‍ഖന്‍