1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US Airstrikes Iran,Trump says friendly attack

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

ഏപ്രില്‍ 7ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന് ശേഷമുള്ള ആദ്യ ഏറ്റുമുട്ടലാണിത്.

Donald Trump
ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും സംഘര്‍ഷം. ഇറാനിലെ ക്യൂഷം ദ്വീപിലും ബന്ദര്‍ അബ്ബാസിലുമായുള്ള സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യോമാക്രമണം നടത്തിയതായി മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 7ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന് ശേഷമുള്ള ആദ്യ ഏറ്റുമുട്ടലാണിത്.
 
ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഇറാന്‍ ഉപയോഗിക്കുന്ന സൈനിക സൗകര്യങ്ങളെയാണ് ലക്ഷ്യം വെച്ചതെന്നും പ്രതിരോധപരമായ നീക്കം മാത്രമാണിതെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. തങ്ങള്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇറാനിയന്‍ ആക്രമണങ്ങള്‍ക്കുള്ള നേരിട്ടുള്ള മറുപടിയാണിതെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കൂട്ടിചേര്‍ത്തു.
 
അമേരിക്കന്‍ സൈനിക നീക്കത്തെ സ്‌നേഹപൂര്‍വമുള്ള ആക്രമണമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാന്‍ പ്രകോപനം തുടര്‍ന്നാല്‍ ഇതിലും ശക്തമായി തിരിച്ചടിക്കുമെന്നും സമാധാനക്കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലെ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണം: വിഡി സതീശന്‍