ജോലിതേടി ഇനിയാരും സന്ദർശക വിസയിൽ വരേണ്ടെന്ന് യുഎഇ: 300ഓളം ഇന്ത്യക്കാരെ വിമാനത്താവളങ്ങളിൽ തടഞ്ഞു

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2020 (10:57 IST)
ദുബായ്: സന്ദർശക വിസസിൽ ജോലി തേടി ഇനിയാരും യുഎഇയിലേയ്ക്ക് വരേണ്ടെന്ന് മുന്നറിയിപ്പുമായി യുഎഇ, ആയിരത്തോളം പാക് പൗരൻമാരെയും 300 ഓളം ഇന്ത്യക്കാരെയും വിമാനത്താവളത്തിൽ തടഞ്ഞതിന് പിന്നാലെയാണ് അധികൃതർ നിലപാട് കടുപ്പിൽച്ചത്. ചൊവ്വാഴ്ച മാത്രം 1,373 പാക് പൗരന്മാര്‍ക്കാണ് ദുബായില്‍ പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ചത്. ഇതില്‍ 1,276 പേരെ നാട്ടിലേക്ക് തിരിച്ചയച്ചുവെന്നും 98 പേര്‍ ഇപ്പോഴും വിമാനത്താവളത്തില്‍ തുടരുകയാണെന്നും കൊൺസലേറ്റ് വക്താവിനെ ഉദ്ദരിച്ഛ് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

300 ഓളം ഇന്ത്യന്‍ യാത്രക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞതായി ഇന്ത്യന്‍ കോൺസലേറ്റ് അധികൃതര്‍ അറിയിച്ചു. ഇതില്‍ 80 പേര്‍ക്ക് പിന്നീട് പ്രവേശനാനുമതി നല്‍കി. 49 പേര്‍ ഇപ്പോഴും വിമാനത്താവളത്തിലാണ്. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കും. മടക്ക ടിക്കറ്റും, 2000 ദിർഹവും ഹോട്ടലിൽ മുറി ബുക്ക് ചെയ്തതിന്റെ രേഖകളും ഹാജരാക്കിയാൽ മത്രമേ സന്ദർശക വിസയിൽ എത്തുന്നവർക്ക് യുഎഇയിലേയ്ക്ക് പ്രവേശനാനുമതി നൽകു. സന്ദർശനത്തിനായി എത്തുന്നവർ മാത്രം വിസിറ്റ് വിസയിൽ എത്തിയാൽ മതി എന്ന് ഇന്ത്യൻ കോൺസുലേറ്റും നിർദേശം നൽകിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :