ട്രംപിന്റെ ട്വീറ്റിന് ഫാക്‌ട് ചെക്ക് മുന്നറിയിപ്പുമായി ട്വിറ്റർ

അഭിറാം മനോഹർ| Last Modified ബുധന്‍, 27 മെയ് 2020 (12:02 IST)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റിന് ഫാക്‌ട് ചെക്ക് മുന്നറിയിപ്പ് നൽകി ട്വിറ്റർ.മെയില്‍ ഇന്‍ ബാലറ്റുകളെ(പോസ്റ്റല്‍ വോട്ട്) സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകള്‍ക്കാണ് ട്വിറ്റര്‍ മുന്നറിയിപ്പ് നൽകിയത്. പോസ്റ്റൽ വോട്ടുകളെ വഞ്ചന എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചിരുന്നത്. പോസ്റ്റൽ വോട്ടുകൾ കവർച്ച ചെയ്യപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുമെന്ന് നേരത്ത് ട്രംപ് ട്വീറ്റ് ചെയ്‌തിരുന്നു.

എന്നാൽ ട്രംപിന്റെ പ്രസ്താവനകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രതികരിച്ചു. ട്രംപിന്റെ ട്വീറ്റുകള്‍ക്ക് താഴെ മെയില്‍ ഇന്‍ ബാലറ്റുകളെ സംബന്ധിച്ച വസ്തുതകള്‍ അറിയാനുള്ള ലിങ്കുകളും ട്വിറ്റർ ട്വീറ്റിന്റെ അടിയിൽ നൽകി.ഈ ലിങ്ക് തുറക്കുമ്പോള്‍ ട്രംപിന്റെ അവകാശവാദങ്ങളെ കുറിച്ചുള്ള ഫാക്ട് ചെക്ക് വിവരങ്ങള്‍ ലഭ്യമാകും. തെരഞ്ഞെടുപ്പ് വേളയിൽ ഇത്തരം തെറ്റിദ്ധാരാണാജനകമായ ട്വീറ്റുകൾ ട്വിറ്റർ വിലക്കാറുണ്ട്. അതേസമയം ട്വിറ്റർ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപ്പെടുന്നുവെന്നും അതിന് അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :