സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 14 ഓഗസ്റ്റ് 2025 (11:13 IST)
യുക്രെയിനിലെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് റഷ്യയൊക്കെ ട്രംപിന്റെ മുന്നറിയിപ്പ്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ഉള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ നേതാക്കളുമായി ഓണ്‍ലൈനില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. വെള്ളിയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
റഷ്യ തയ്യാറായില്ലെങ്കില്‍ ഏത് വിധത്തിലുള്ള പ്രത്യാഘാതമാണ് ഉണ്ടാവുക എന്ന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയില്ല. അതേസമയം ട്രംപിനെ മോദി രണ്ടു തവണ നോബലിന് ശുപാര്‍ശ ചെയ്താല്‍ പ്രശ്‌നം തീരുമെന്ന പരിഹാസവുമായി യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ രംഗത്തെത്തി. റഷ്യയില്‍ നിന്ന് ചൈനയും എണ്ണ വാങ്ങുന്നുണ്ടെന്നും എന്നാല്‍ ചൈന ഇത്തരത്തില്‍ ഒരു തീരുവാ പ്രതിസന്ധി നേരിടേണ്ടി
വരുന്നില്ലെന്നും ബോള്‍ട്ട് പറഞ്ഞു.
ട്രംപ് ചുമത്തിയ തീരുവ കാരണം അമേരിക്ക -ഇന്ത്യകക്ഷി ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.