അനുബന്ധ വാര്‍ത്തകള്‍
- പശ്ചിമേഷ്യൻ പ്രതിസന്ധി: അവശ്യസാധന ലഭ്യത ഉറപ്പാക്കുമെന്ന് രാജ്നാഥ് സിങ്; ആശങ്ക വേണ്ടെന്ന് കേന്ദ്രം
- പശ്ചിമേഷ്യന്‍ പ്രതിസന്ധി: സ്വര്‍ണത്തിന്റെ തീരുവ ഉയര്‍ത്തിയേക്കും, ഇന്ധനവില കൂട്ടാന്‍ സാധ്യത
- ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കൂ; പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണമെന്ത്?
- മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്സില്‍ 1,100 പോയന്റ് നഷ്ടം
- ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്
ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത, ഇറാനെതിരെ വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന നൽകി ട്രംപ്
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ വീണ്ടും കടുത്ത രാഷ്ട്രീയ-സൈനിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക ശക്തമാകുന്നു. ഇറാന്റെ പുതിയ സമാധാന നിര്‍ദേശത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായി തള്ളിക്കളഞ്ഞതോടെയാണ് പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി വീണ്ടും ഉയര്‍ന്നത്. പശ്ചിമേഷ്യയില്‍ നിലവില്‍ സൈനിക നീക്കങ്ങള്‍ നിലച്ചിരിക്കുന്ന സാഹചര്യത്തെ കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തതെയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ഇറാനുമായുള്ള സംഘര്‍ഷം തുടരുമെന്ന് സൂചിപ്പിക്കുന്ന ഒരു എ ഐ ചിത്രമാണ് ട്രംപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കൊടുങ്കാറ്റുള്ള കടലില്‍ യുഎസ് നാവികസേനയുടെ കപ്പലില്‍ അഡ്മിറലിനൊപ്പം നില്ക്കുന്ന ട്രംപിനെയാണ് ചിത്രത്തില്‍ കാണാനാവുന്നത്. ഏപ്രില്‍ എട്ടീന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ തുടരുന്നുണ്ടെങ്കില്‍ പോലും ഹോര്‍മുസില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഇപ്പോഴും തുടരുകയാണ്. സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇറാന് തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
ഇതിനിടെ, സംഘര്‍ഷം നീണ്ടുപോയാല്‍ ആഗോള എണ്ണവില, വ്യാപാരം, കടല്‍ഗതാഗതം എന്നിവയ്ക്ക് വലിയ തിരിച്ചടിയുണ്ടാകാമെന്ന ആശങ്ക അന്താരാഷ്ട്ര സാമ്പത്തിക നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഈ പ്രതിസന്ധി നേരിട്ടുള്ള സാമ്പത്തിക ആഘാതമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.