1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Trump urges Netanyahu halt iran strikes

West Asia Crisis : പ്രതികാര നടപടികൾ നിർത്തണം, നെതന്യാഹുവിന് നിർദേശം നൽകി ട്രംപ്, ഇസ്രായേലിനെ ആക്രമിച്ച് ഹൂത്തികൾ

USA Donald Trump
ഇറാനെതിരായ പ്രതികാരനടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്. ലെബനന്‍ വിഷയത്തില്‍ ഇടഞ്ഞ ഇറാന്‍ ഇസ്രായേലില്‍ മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യയിലെ സ്ഥിതി സങ്കീര്‍ണ്ണമായത്. ഇറാന്‍ ആക്രമണത്തിന് മറുപടിയായി ഇറാനിയന്‍ നഗരങ്ങളില്‍ ഇന്ന് ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രായേല്‍ ആക്രമണം നയതന്ത്ര ചര്‍ച്ചകളെ ബാധിക്കുമെന്ന് ട്രംപ് ഫോണ്‍ വഴി നെതന്യാഹുവിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
 
മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയത്. ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഫോണ്‍ കോള്‍ ഉണ്ടായതെന്നാണ് വിവരം. അതേസമയം ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ യെമനിലെ വിമതരായ ഹൂത്തികള്‍ ഇസ്രായേലിലേക്ക് മിസൈലുകള്‍ അയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സംസ്ഥാനത്ത് ഷിഗല്ല പടരുന്നു