അഭിറാം മനോഹർ|
Last Modified തിങ്കള്‍, 30 മാര്‍ച്ച് 2026 (10:55 IST)
തെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതി ഒരിക്കലും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തില്ലെന്ന് വ്യക്തമാക്കി ഇറാന്‍ സൈനികവക്താവ് ഇബ്രാഹിം സൊല്‍ഫഖരി. കടലിടുക്കിലൂടെയുള്ള ഗതാഗതം ഇനി മുതല്‍ ഇറാന്റെ അനുമതിക്ക് വിധേയമായിരിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി.
ഇറാന്‍ പാര്‍ലമെന്റ് കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാനുള്ള ബില്‍ പരിഗണിക്കുന്നുണ്ടെന്നും, പുതിയ 'ഹോര്‍മുസ് ക്രമം' യുദ്ധാനന്തര ഭൗമരാഷ്ട്രീയത്തെ തന്നെ മാറ്റിമറിക്കുമെന്ന സൂചനയാണ് ഇറാന്‍ നല്‍കുന്നത്. ഹോര്‍മൂസ് ഇറാന്‍ ദേശവത്കരിച്ചാല്‍ ഒരു ടാങ്കറിന് മാത്രം 20 ലക്ഷം ഡോളര്‍ വരെ ഫീസ് ഈടാക്കാന്‍ ഇറാന് സാധിക്കും. ഇതിലൂടെ മാത്രം ഒരു മാസം 60 കോടി ഡോളര്‍ വരുമാനം നേടാന്‍ ഇറാന് സാധിക്കും.
ഡോളര്‍ വരെ ഇറാന്റെ ഖജനാവില്‍ എത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഹോര്‍മുസ് ബ്ലോക്കേഡ് ഇത്രമാത്രം ഫലപ്രദമാകുമെന്ന് ഇറാന്‍ തന്നെ പ്രതീക്ഷിച്ചിരിക്കില്ലെന്നാണ് പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ആഗോള സാമ്പത്തിക ക്രമത്തെ തന്നെ തങ്ങള്‍ക്ക് സ്വാധീനിക്കാനാവും എന്ന വസ്തുത ഇറാന്‍ ഭാവിയിലും ഉപയോഗിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. അതേസമയം ഇറാന്റെ ടോള്‍ സംവിധാനം അന്താരാഷ്ട്ര നിയമ ലംഘനമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ജി-7 യോഗത്തില്‍ ഉന്നയിച്ചു. ഹോര്‍മുസ് പഴയ സ്ഥിതിയിലേക്ക് മാറ്റേണ്ടത് അനിവാര്യമാണെന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.
ഹോര്‍മുസ് പ്രതിസന്ധിയോടെ ബ്രെന്റ് ക്രൂഡ് 126 ഡോളര്‍ വരെ ഉയര്‍ന്ന സ്ഥിതി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വരും ദിനങ്ങളില്‍ പെട്രോള്‍, പ്രകൃതിവാതക വില ഉയരാന്‍ സാധ്യതയേറെയാണ്. നേരത്തെ ഈ പ്രതിസന്ധി കണക്കിലെടുത്ത് എണ്ണ കമ്പനികളുടെ നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ 10 രൂപ ഡീസലിനും പെട്രോളിനും കുറച്ചിരുന്നു.