അനുബന്ധ വാര്‍ത്തകള്‍
- യുഎസ്എസ് ജെറാൾഡ് വിമാനവാഹിനിക്കപ്പലിൽ തീപ്പിടിത്തം, 30 മണിക്കൂറിലേറെ നീണ്ടുനിന്നതായി റിപ്പോർട്ട്
- പശ്ചിമേഷ്യൻ സംഘർഷം : മെസ്സി - യമാൽ പോരാട്ടം നടക്കില്ല, സ്പെയ്ൻ- അർജൻ്റീന പോരാട്ടം ഇനി എപ്പോൾ കാണാനാവും?
- ഇപ്പോൾ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കും, ഭീഷണിയുടെ സ്വരത്തിൽ ട്രംപ്
- മിഡിൽ ഈസ്റ്റ് സംഘർഷം: ഹോർമുസ് കടലിടുക്ക് വഴി മറ്റൊരു ഇന്ത്യൻ എണ്ണക്കപ്പൽ കൂടി ഇന്ത്യയിലേക്ക്
- ‘നെതന്യാഹു സുഖമായിരിക്കുന്നു’ മരിച്ചുവെന്ന അഭ്യൂഹങ്ങൾ തള്ളി ഇസ്രയേൽ
ഇന്ധനക്ഷാമം: ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം, പ്രവർത്തി ദിവസങ്ങൾ നാലാക്കി സർക്കാർ, കൂടുതൽ പേർക്ക് വർക്ക് ഫ്രം ഹോം
പശ്ചിനേഷ്യന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെ കടുത്ത നടപടികളുമായി ശ്രീലങ്ക. ആഴ്ചയില്‍ അഞ്ച് ദിവസങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളുണ്ടായിരുന്നത് നാലാക്കി ചുരുക്കി. എല്ലാ ബുധനാഴ്ചകളിലും പൊതു അവധി ആയിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ നടപടികള്‍ സ്കൂളുകള്‍ക്കും, സര്‍വകലാശാലകള്‍ക്കും ബാധകമാകും. സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളോടും ഈ രീതി പിന്തുടരാന് ആവശ്യപ്പെട്ടിട്ടുണ്ട്. തുറമുഖങ്ങള്‍, അത്യാവശ്യ സേവനങ്ങള്‍ എന്നിവയെല്ലാം പതിവ് പോലെ തന്നെ പ്രവര്‍ത്തിക്കും. ഇന്ധന ഉപയോഗം പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ എല്ലാ പൊതുപരിപാടികളും ഒഴിവാക്കും. കഴിയുന്നതും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം നല്കാന് കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ശ്രീലങ്ക. ആഴ്ചയില്‍ ഓരോ യാത്രാ വാഹനത്തിനും 15 ലിറ്റര്‍ പെട്രോള്‍/ഡീസല്‍ റേഷന്‍ അടിസ്ഥാനത്തിലാണ് നിലവില്‍ നാട്ടുകാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. പൊതുഗതാഗതത്തിന് ഇത് 200 ലിറ്റര്‍ വരെയാണ്.