അനുബന്ധ വാര്‍ത്തകള്‍
- അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷം; ഹോർമൂസിൽ 16 ഇറാൻ കപ്പലുകൾ തകർത്തെന്ന് ട്രംപ്
- ഹോർമൂസിലെ മൈനുകൾ നീക്കണം, ഇല്ലെങ്കിൽ കടുത്ത സൈനിക നടപടി, ഇറാനെതിരെ ഭീഷണിയുമായി ട്രംപ്
- ഇറാനെതിരെയുള്ള യുദ്ധം ഏറെക്കുറെ പൂര്‍ത്തിയായെന്ന് അമേരിക്ക; അവസാനം ഞങ്ങള്‍ നിര്‍ണയിക്കുമെന്ന് ഇറാന്
- യുദ്ധം തുടർന്നാൽ ഒരു ലിറ്റർ എണ്ണ പോലും ഹോർമുസ് വഴി പോകില്ല, കടുപ്പിച്ച് ഇറാൻ
- തുർക്കിയിലേക്കും മിസൈൽ ആക്രമണവുമായി ഇറാൻ, കടുത്ത പ്രതികരണമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ഇറാനിയന്‍ നാവികരുടെ മൃതദേഹങ്ങള്‍ കൈമാറാന്‍ ഉത്തരവിട്ട് ശ്രീലങ്കന്‍ കോടതി
ഇറാനിയന്‍ നാവികരുടെ മൃതദേഹങ്ങള്‍ കൈമാറാന്‍ ഉത്തരവിട്ട് ശ്രീലങ്കന്‍ കോടതി. അമേരിക്കയുടെ ആക്രമണത്തില്‍ തകര്‍ന്ന ഐആര്‍ ഐ എസ് ദേനയിലെ നാവികരാണ് കൊല്ലപ്പെട്ടിരുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ ഇറാന് എംബസിക്ക് വിട്ടുനല്ക്കാനാണ് ശ്രീലങ്കന്‍ കോടതി ഉത്തരവിട്ടത്.
84 നാവികരുടെ മൃതദേഹങ്ങളാണ് വിട്ടു നല്‍കുന്നത്. നിലവില്‍ ഗാലേ നാഷണല്‍ ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ് നാവികരുടെ മൃതദേഹങ്ങള്‍. വിശാഖപട്ടണത്ത് സൈനിക അഭ്യാസം കഴിഞ്ഞ ശേഷം മടങ്ങുകയായിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലില്‍ ഉണ്ടായിരുന്ന 32 നാവികരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.
അതേസമയം പരിക്കേറ്റ 32 നാവികരുടെ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച ആശുപത്രി വിട്ടിരുന്നു. ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.