ഇറാന്റെ ആക്രമണഭീഷണി: സൗദിയേയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ അടച്ചു, ബഹ്‌റൈനില്‍ കുടുങ്ങി മലയാളികള്‍

കോസ്വേ വഴിയുള്ള ഗതാഗതം എപ്പോള്‍ പുനരാരംഭിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കാനും കോസ്വേക്ക് സമീപം അടുക്കാതിരിക്കാനും അധികൃതര്‍ പൊതുജനത്തോട് ആവശ്യപ്പെട്ടു.

Saudi Arabia, King Fahd Causeway, Bahrain,West Asia crisis
അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (13:59 IST)
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയെ ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ താത്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. ഇറാനില്‍ നിന്നുള്ള ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷാ മുന്നറിയിപ്പുകളെ തുടര്‍ന്നുള്ള മുന്നറിയിപ്പുകളെ തുടര്‍ന്നുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് തീരുമാനം. ഇതോടെ മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും പെരുവഴിയിലായി.

കോസ്വേ വഴിയുള്ള ഗതാഗതം എപ്പോള്‍ പുനരാരംഭിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കാനും കോസ്വേക്ക് സമീപം അടുക്കാതിരിക്കാനും അധികൃതര്‍ പൊതുജനത്തോട് ആവശ്യപ്പെട്ടു. 25 കിലോമീറ്റര്‍ നീളമുള്ള
കിംഗ് ഫഹദ് കോസ്വേ
അമേരിക്കന്‍ നേവിയുടെ ഫിഫ്ത്ത് ഫ്‌ലീറ്റിന്റെ ആസ്ഥാനമായ ബഹ്‌റൈനെ അറേബ്യന്‍ ഉപദ്വീപുമായി ബന്ധിപ്പിക്കുന്ന ഏക കര മാര്‍ഗ്ഗമാണ്. ഈ പാലം അടഞ്ഞതോടെ ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ ഗുരുതരമായ ഗതാഗത പ്രതിസന്ധിയിലാണ്.

ഇറാന്‍ ആക്രമണങ്ങളുറ്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം 2026 മാര്‍ച്ച് 1 മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഗള്‍ഫ് എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കോസ്വേ വഴി ബസ് ഗതാഗതം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ആ കര-ഗതാഗത ബദല്‍ മാര്‍ഗ്ഗം കൂടി അടഞ്ഞതോടെ ബഹ്‌റൈനില്‍ നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്നവര്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഇന്ന് (EST 8 pm) ഡെഡ്ലൈന്‍ നിശ്ചയിച്ചിരിക്കുകയാണ്. ഈ ഡെഡ്ലൈന്‍ കഴിയുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമോ എന്ന ആശങ്കയില്‍ ഗള്‍ഫ് മേഖലയിലെ മലയാളി സമൂഹം . കേരള സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും സ്ഥിതിഗതി നിരീക്ഷിക്കുന്നതായി അറിയിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :