ഞാൻ ആഗ്രഹിച്ച ഫൈനൽ ഇതായിരുന്നില്ല, മടങ്ങിവരാൻ ആഗ്രഹിച്ചിരുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡൊ

യൂറൊ കപ്പ് കളിയിൽ ഫൈനലിൽ പരുക്കേറ്റ് പുറത്തിരിക്കുമ്പോൾ കളത്തിലേക്ക് മടങ്ങിവരാനും കളിക്കാനും ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ പരുക്കിന്റെ വേദന കാരണം മടങ്ങിവരാൻ കഴിഞ്ഞില്ലെന്നും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡൊ.

പാരീസ്| aparna shaji| Last Modified ചൊവ്വ, 12 ജൂലൈ 2016 (09:49 IST)
യൂറോ കപ്പ് കളിയിൽ ഫൈനലിൽ പരുക്കേറ്റ് പുറത്തിരിക്കുമ്പോൾ കളത്തിലേക്ക് മടങ്ങിവരാനും കളിക്കാനും ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ പരുക്കിന്റെ വേദന കാരണം മടങ്ങിവരാൻ കഴിഞ്ഞില്ലെന്നും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡൊ.

പോര്‍ച്ചുഗലിനെ പിന്തുണക്കാനായി പത്ത് ലക്ഷത്തിലധികം ആരാധകര്‍ സെയ്ന്റ് ഡെനിസ് സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. രാജ്യവും വീടും നഷ്ടപ്പെട്ട പോർച്ചുഗലിലെ എല്ലാ ജനങ്ങൾക്കും റൊണാൾഡൊ യൂറോ കപ്പ് കിരീടം സമർപ്പിച്ചു.

ഞാന്‍ ആഗ്രഹിച്ച ഫൈനല്‍ ഇതായിരുന്നില്ല. എന്നാലും ഞാന്‍ വളരെ സന്തോഷവാനാണ്. ഈ കിരീടം പോര്‍ച്ചുഗലിലുള്ളവര്‍ക്കും കുടിയേറ്റക്കാര്‍ക്കും ഞാന്‍ സമര്‍പ്പിക്കുന്നു, ഒപ്പം ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച പോര്‍ച്ചുഗലിന്റെ ആരാധകര്‍ക്കും. ഞാന്‍ വളരെ സന്തോഷവാനാണ്. പോര്‍ച്ചുഗലിന്റെ നേട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു” ക്രിസ്റ്റിയാനൊ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :