India vs Pakistan: വീണ്ടും ചൊറിഞ്ഞ് പാക്കിസ്ഥാന്‍; തുടര്‍ച്ചയായി എട്ടാം ദിവസവും വെടിവയ്പ്

India vs Pakistan: തുടര്‍ച്ചയായ എട്ടാം ദിവസമാണ് യാതൊരു പ്രകോപനവും ഇല്ലാതെ ഇന്ത്യന്‍ അതിര്‍ത്തികള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുന്നത്

Pakistan missile attack against India, India vs Pakistan, Pahalgam Terror Attack Live Updates, Saifullah Khalid Pahalgam Attack, Who is Kasuri Pahalgam Attack mastermind, Pahalgam Attack news, India vs pakistan, പഹല്‍ഗാം ഭീകരാക്രമണം, കസൂരി, ലഷ്‌കര്‍
India vs Pakistan
രേണുക വേണു| Last Modified വെള്ളി, 2 മെയ് 2025 (09:16 IST)

India vs Pakistan: ജമ്മു കശ്മീര്‍ (Jammu Kashmir) അതിര്‍ത്തികളില്‍ പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍ (Pakistan). കുപ്വാര, ബാരാമുള്ള, നൗരേഷ്, സുന്ദര്‍ബനി, അഖ്‌നൂര്‍ മേഖലകളിലെ നിയന്ത്രണരേഖകളില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും (India vs Pakistan) സൈനിക വിഭാഗം തലവന്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് നിയന്ത്രണരേഖയിലെ വെടിവയ്പ് തുടരുന്നത്.

തുടര്‍ച്ചയായ എട്ടാം ദിവസമാണ് യാതൊരു പ്രകോപനവും ഇല്ലാതെ ഇന്ത്യന്‍ അതിര്‍ത്തികള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുന്നത്. ഇന്നലെ രാത്രി നടന്ന വെടിവയ്പ്പില്‍ ആളപായമില്ലെന്നും അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.


പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഏതുസമയത്തും ഇന്ത്യയില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിക്കുന്ന പാക്കിസ്ഥാന്‍ സൈന്യത്തിനു ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കി. ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ തിരിച്ച് ആണവായുധം ഉപയോഗിക്കുമെന്നാണ് പാക്കിസ്ഥാന്റെ ഭീഷണി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :