പാക് എയർലൈൻസ് യാത്രാ വിമാനം ലാൻഡിങ്ങിന് തൊട്ട് മുൻപ് കറാച്ചിയിൽ തകർന്നു വീണു

അഭിറാം മനോഹർ| Last Updated: വെള്ളി, 22 മെയ് 2020 (16:36 IST)
കറാച്ചി: പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ എയർബസ് A320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകർന്നു വീണു. വിമാനത്തിൽ 99 യാത്രക്കാരും മറ്റ് ജീവനക്കാരുമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ലാഹോറിൽ നിന്നും കറാച്ചിയിലേക്ക് പോയ പികെ-8303 വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയില്‍ തകര്‍ന്നു വീണത്. വിമാനം തകർന്ന് വീണതിനെ തുടർന്ന് കോളനിയിലെ എട്ട് വീടുകൾ തകർന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :