1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Operation project freedom Trump says US successfully escorted more than 100 million barrels of oil safely

ഞങ്ങൾ ബുദ്ധിപരമായി നീങ്ങി, ഇറാൻ അറിയാതെ 10 കോടി ബാരൽ ഹോർമുസ് വഴി കടത്തിയെന്ന് ട്രംപ്

ഹോര്‍മുസ് കടലിടുക്കിലൂടെ അമേരിക്ക അതീവരഹസ്യമായി 10 കോടി ബാരലിലധികം എണ്ണ കടത്തിയതായി അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്.

Donald Trump
ഹോര്‍മുസ് കടലിടുക്കിലൂടെ അമേരിക്ക അതീവരഹസ്യമായി 10 കോടി ബാരലിലധികം എണ്ണ കടത്തിയതായി അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോര്‍മുസിലൂടെ ഓപ്പറേഷന്‍ പ്രൊജക്റ്റ് ഫ്രീഡം എന്ന സൈനിക ദൗത്യത്തിലൂടെ 200ലധികം വാണിജ്യ കപ്പലുകളെ സുരക്ഷിതമായി ഹോര്‍മുസ് കടലിടുക്കിലൂടെ കടത്തിവിട്ടതായാണ് ട്രംപിന്റെ അവകാശവാദം.
 
രാത്രികാലങ്ങളില്‍ ലൈറ്റ് തെളിക്കാതെയാണ് കപ്പലുകള്‍ നീങ്ങിയത്. ഇറാന്റെ പക്കല്‍ റഡാര്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ നീക്കം അവര്‍ക്ക് കണ്ടെത്താനായില്ലെന്നും ഒറ്റരാത്രിയില്‍ മാത്രം ഇങ്ങനെ 22 കപ്പലുകള്‍ പുറത്തെത്തിച്ചെന്നും എണ്ണവില ബാരലിന് 200 ഡോളറിലെത്താതെ 90ന് താഴെ നിലനിര്‍ത്താന്‍ ഈ ദൗത്യം സഹായിച്ചെന്നും ട്രംപ് പറഞ്ഞു.ഹോര്‍മുസിന്റെ നിയന്ത്രണം അമേരിക്കയുടെ കൈവശമാണെന്നും ഇറാന്‍ പരാജയപ്പെട്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ ട്രംപ് അവകാശപ്പെട്ടു.
 
മെയ് മാസത്തില്‍ ആരംഭിച്ച ദൗത്യം ഇടയ്ക്ക് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ദൗത്യം തുടര്‍ന്നിരുന്നുവെന്നാണ് ട്രംപിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. ഫെബ്രുവരി 28 മുതലാണ് ഇറാന്‍ ഹോര്‍മുസ് പാത അടച്ചത്. വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് 2 മാസത്തോളമായി മേഖലയില്‍ സമാധാനം തുടര്‍ന്നിരുന്നെങ്കിലും ഇസ്രായേല്‍ ലെബനനില്‍ കടന്നുകയറ്റം രൂക്ഷമാക്കിയതോടെ ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതോടെ ഇറാനില്‍ ആക്രമണങ്ങളുമായി അമേരിക്കയും നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക