1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Oil tanker attacked in Hormuz

ഹോര്‍മൂസില്‍ എണ്ണ കപ്പലിന് നേരെ ആക്രമണം; പിന്നില്‍ ഇറാനെന്ന് അമേരിക്ക

Hormus
ഹോര്‍മോസില്‍ എണ്ണ കപ്പലിന് നേരെ ആക്രമണം. പിന്നില്‍ ഇറാനെന്ന് അമേരിക്ക ആരോപിച്ചു. ഒമാന്‍ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു എണ്ണ കപ്പലിന് തീപിടിക്കുകയും കപ്പലുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്‌തെങ്കിലും ആര്‍ക്കും പരിക്ക് എറ്റതായി റിപ്പോര്‍ട്ടില്ല.
 
ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ഊര്‍ജ്ജഗതാഗത പാതകളില്‍ നടന്ന ഈ സംഭവം വീണ്ടും പശ്ചിമേഷ്യയില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെയാണ് സംഭവം. അതേസമയം ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് പുതിയ സേവന ഫീസ് ഏര്‍പ്പെടുത്താന്‍ ടെഹ്റാന്‍ പദ്ധതിയിടുന്നതായി ചൈനയിലെ ഇറാന്‍ അംബാസഡര്‍ ശനിയാഴ്ച പറഞ്ഞു. അതേസമയം സമീപകാല സംഘര്‍ഷത്തില്‍ ഇറാനെ പിന്തുണച്ച രാജ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന വാഗ്ദാനം ചെയ്തു.
 
തന്ത്രപരമായി പ്രധാനപ്പെട്ട ജലപാതയിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള പുതിയ ക്രമീകരണങ്ങളില്‍ ഇറാന്‍ ഒമാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബീജിംഗില്‍ നടന്ന ലോക സമാധാന ഫോറത്തില്‍ സംസാരിച്ച അംബാസഡര്‍ അബ്ദുള്‍റെസ റഹ്മാനി ഫസ്ലി പറഞ്ഞു. കടലിടുക്ക് ഉപയോഗിക്കുന്നതിന് ഇറാന്‍ കപ്പലുകളില്‍ നിന്ന് പണം ഈടാക്കുന്ന ആശയം വാഷിംഗ്ടണ്‍ നിരസിച്ചിട്ടും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മൂന്നു ദിവസത്തെ തുടര്‍ച്ചയായ മഴയില്‍ ഒറ്റപ്പെട്ട് മുംബൈ നഗരം; 13 മരണം