കുവൈത്ത് സിറ്റി:|
vishnu|
Last Modified വ്യാഴം, 8 ജനുവരി 2015 (10:00 IST)
ലോകത്ത് വിവാഹ മോചനത്തിന് പലവിധ കാരണങ്ങളുമുണ്ട്. കുടുംബ പ്രശ്‌നങ്ങളും, ലൈംഗിക പ്രശ്‌നങ്ങളും, അവിഹിത ബന്ധങ്ങളും, ജോലി സംബന്ധമായ പ്രശ്‌നങ്ങളുമൊക്കെ വിവാഹമോചനത്തിനു കാരണമാകുകയും ചെയ്യും എന്നാല്‍ കുടവയര്‍ ഒരു കാരണമാകുമെന്ന് കുവൈറ്റുകാര്‍ക്ക് ഇപ്പോഴാണ് മനസിലായത്. എത്ര പറഞ്ഞിട്ടും കുടവയര്‍ കുറയ്ക്കാന്‍ തയ്യാറാകാതെ മടിപിടിച്ചിരുന്ന ഭര്‍ത്താവില്‍ നിന്ന് ഭാര്യ ഒടുവില്‍ വിവാഹ മോചനം നേടി!
ഭര്‍ത്താവ് കുടവയര്‍ കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നും അതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നും കാട്ടി കുവൈറ്റില്‍ കോടതിയിലെത്തിയപ്പോള്‍ ജഡ്ജി പോലും അമ്പരന്നു പോയി. ഒടുവില്‍ യുവതി യഥാര്‍ഥ പ്രശ്നം കോടതിയേ അറിയിച്ചു. ഭര്‍ത്താവിന്റെ കുടവയര്‍ മൂലം ശരിയായ ദാമ്പത്യ ജീവിതം നടത്താന്‍ സാധിക്കുന്നില്ല എന്നും അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുമാണ് ഇവര്‍ കോടതിയെ അറിയിച്ചത്.
കുടവയര്‍ കുറയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവ് അതിന് തയ്യാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു.വയര്‍ കുറയ്ക്കാനായി ഭര്‍ത്താവിനോട് പലവിധ കാര്യങ്ങള്‍ ഉപദേശിച്ചു. ഭക്ഷണ ക്രമീകരണത്തിനും വ്യയാമത്തിനുമൊക്കെയായി താന്‍ നിര്‍ബന്ധിച്ചെങ്കിലും മടിയനായ ഭര്‍ത്താവ് അതിന് തയ്യാറാകുന്നില്ല. കുടവയര്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഭാര്യയും ഭര്‍ത്താവും വഴക്ക് തുടങ്ങുകകൂടി ചെയ്തതോടെ വിവാഹമോചനമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് യുവതി കോടതിയില്‍ വാദിച്ചു.ഇതോടെ സംഭവത്തിന്റെ ഗൌരവം മനസിലാക്കിയ കോടതി യുവതിയുടെ പരാതിയില്‍ അനുഭാവപൂര്‍വ്വം തീര്‍പ്പുകല്‍പ്പിക്കുകയായിരുന്നു.