1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Netanyahu says Israeli forces will hold positions in lebanon as 10 day ceasefire begins

ലെബനനിൽ വെടിനിർത്താം, എന്നാൽ ഇപ്പോൾ എവിടെയാണോ അവിടെ തുടരും, സേനയെ പിൻവലിക്കില്ലെന്ന് നെതന്യാഹു

ഫെബ്രുവരി 28-ന് ഇറാനിയന്‍ സുപ്രീം ലീഡര്‍ ഖൊമേനിയെ ഇസ്രായേല്‍ വധിച്ചതിനെ തുടര്‍ന്ന് ഹിസ്ബുല്ല ഇസ്രായേലിലേക്ക് റോക്കറ്റ് തൊടുത്തതോടെയാണ് ഇസ്രായേല്‍ ലെബനനിലേക്കുള്ള അധിനിവേശം ശക്തമാക്കിയത്.

Benjamin Netanyahu
ലെബനനില്‍ വെടിനിര്‍ത്തലിന് സമ്മതമാനെന്നും എന്നാല്‍ ഇപ്പോള്‍ ഇസ്രായേലി സേന തുടരുന്ന ഇടങ്ങളില്‍ സേനാ പിന്മാറ്റം നടത്തില്ലെന്നും വ്യക്തമാക്കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ദക്ഷിണ ലെബനാനില്‍ 10 കിലോമീറ്റര്‍ വ്യാപിച്ച ഒരു സുരക്ഷാ ബഫര്‍ സോണില്‍ ഇസ്രായേല്‍ സേനകള്‍ നിലയുറപ്പിക്കുമെന്നാണ് നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്.
 
ഫെബ്രുവരി 28-ന് ഇറാനിയന്‍ സുപ്രീം ലീഡര്‍ ഖൊമേനിയെ ഇസ്രായേല്‍ വധിച്ചതിനെ തുടര്‍ന്ന് ഹിസ്ബുല്ല ഇസ്രായേലിലേക്ക് റോക്കറ്റ് തൊടുത്തതോടെയാണ് ഇസ്രായേല്‍ ലെബനനിലേക്കുള്ള അധിനിവേശം ശക്തമാക്കിയത്. ഇതുവരെയുള്ള ഇസ്രായേല്‍ അക്രമണത്തില്‍ 2196 പേര്‍ കൊല്ലപ്പെടുകയും 15 ശതമാനത്തോളം ലെബനനുകാര്‍ നാടുവിടുകയും ചെയ്തിരുന്നു.ലെബനനില്‍ ഇസ്രായേല്‍ സേന മുന്നേറിയ ഇടങ്ങളില്‍ നിന്നും പിന്മാറില്ലെന്നും മറിച്ച് ഇസ്രായേല്‍ സേന അവിടെ തുടരുമെന്നുമാണ് ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുന്നത്.
 
അതേസമയം വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയ്യാറായെങ്കിലും ഇസ്രായേല്‍ കയ്യേറിയിട്ടുള്ള ദക്ഷിണ ലെബനനില്‍ നിന്നും ഒഴിഞ്ഞുപോകാതെ സമാധാന ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഹിസ്ബുല്ല, ഇസ്രായേല്‍ ആക്രമണം നിര്‍ത്തിയാല്‍ വെടിനിര്‍ത്തല്‍ പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ചെറുക്കാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്നാണ് നെതന്യാഹുവിന്റെ നിലപാട്.
 
നിലവില്‍ ലെബനനില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇസ്രായേല്‍ തയ്യാറല്ല. മറിച്ച് ദീര്‍ഘകാലം അവിടെ തുടര്‍ന്ന് സ്ഥലം പിടിച്ചെടുക്കുന്നത് തന്നെയാണ് ഇസ്രായേല്‍ ലക്ഷ്യം വെയ്ക്കുന്നത്. 10 ദിവസത്തെ ഇടവേള പ്രശ്‌നങ്ങള്‍ക്ക് താല്‍കാലിക ആശ്വാസം നല്‍കുമെങ്കിലും അധിനിവേശ ശ്രമങ്ങളുമായി ഇസ്രായേല്‍ മുന്നോട്ട് പോകുമെന്ന് തന്നെയാണ് നിലവിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
 
 
About Writer
Jithin Raj
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വിഴിഞ്ഞം ആഗോള മാരിടൈം ഹബ്ബാകും, നിർണായക തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രം