റഷ്യന്‍ ഡ്രോണുകള്‍ പോളണ്ട് അതിര്‍ത്തി കടന്നതിന് പിന്നാലെ യോഗം വിളിച്ച് നാറ്റോ

യൂറോപ്പ് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്ക ശക്തമാവുകയാണ്.

NATO warns India on Russia trade,India Russia trade sanctions,NATO India warning 2025,India Russia relations ,ഇന്ത്യയ്ക്ക് നാറ്റോ മുന്നറിയിപ്പ്,റഷ്യയുമായി വ്യാപാരത്തിന് നാറ്റോ ഭീഷണി,ഇന്ത്യ റഷ്യ വ്യാപാരം, ഉപരോധ ഭീഷണി
NATO 
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2025 (10:19 IST)
റഷ്യന്‍ ഡ്രോണുകള്‍ പോളണ്ട് അതിര്‍ത്തി കടന്നതിന് പിന്നാലെ യോഗം വിളിച്ച് നാറ്റോ. റഷ്യന്‍ ഡ്രോണുകള്‍ നാറ്റോ അതിര്‍ത്തി കടന്നത് യൂറോപ്പിലെമ്പാടും വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. യൂറോപ്പ് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്ക ശക്തമാവുകയാണ്.

അതേസമയം റഷ്യന്‍ ഡ്രോണുകള്‍ തങ്ങളുടെ വ്യോമ അതിര്‍ത്തി ലംഘിച്ചതായും അതിനാല്‍ തന്നെ ഡ്രോണുകളെ വെടിവെച്ചിട്ടതായും പോളണ്ട് അറിയിച്ചു. പിന്നാലെ പോളണ്ടില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തലസ്ഥാനമായ വാഴ്സയിലെ 2 വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ നാല് വിമാനത്താവളങ്ങള്‍ അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നാലെ സൈനിക മുന്നൊരുക്കങ്ങള്‍ നടത്തിയതായും പോളണ്ട് വ്യക്തമാക്കി. എല്ലാവരും വീടുകളില്‍ തുടരണമെന്ന് സൈന്യം അഭ്യര്‍ത്ഥിച്ചു.

അതേസമയം ഖത്തര്‍ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒക്ടോബര്‍ 7 ഇസ്രയേല്‍ ഒരിക്കലും മറക്കില്ലെന്നും ഖത്തറില്‍ തങ്ങള്‍ ആക്രമണം നടത്തിയത് ഒറ്റയ്ക്കാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച വെടി നിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :