കുറച്ചു കൂടിപ്പോയി; ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്

അത് വല്ലാതെ അതിരു വിട്ടു-എന്നാണ് മസ്‌ക് കുറിച്ചത്.

Elon Musk vs Trump news USA,Trump Epstein connection 2025,Elon Musk Trump feud update,Trump Musk controversy,Jeffrey Epstein Trump link,ട്രംപ് എപ്സ്റ്റീൻ ബന്ധം വാർത്ത,ഇലോൺ മസ്ക് ട്രംപ് വിവാദം,യുഎസ് രാഷ്ട്രീയ വാർത്ത 2025,ട്രംപ് എതിരേ ഇലോൺ മസ്കിന്റെ ആക
Elon Musk vs Trump
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 ജൂണ്‍ 2025 (15:16 IST)
ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് ഇലോണ്‍ മസ്‌ക്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിലൂടെയാണ് മസ്‌ക് ഖേദപ്രകടനം നടത്തിയത്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ എന്റെ ചില പോസ്റ്റുകളില്‍ ഖേദമുണ്ട്. അത് വല്ലാതെ അതിരു വിട്ടു-എന്നാണ് മസ്‌ക് കുറിച്ചത്.

കുറച്ചു ദിവസങ്ങളായി ട്രംപും മസ്‌കും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഏറ്റുമുട്ടല്‍ നടത്തുന്നത്.
ഇവരുടെ പോര് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അമേരിക്കന്‍ തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിനെയും റിപ്പബ്ലിക് പാര്‍ട്ടിക്കും ധാരാളം ഫണ്ട് നല്‍കി മസ്‌ക് സഹായിച്ചിരുന്നു. സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള വകുപ്പായ ഡോജിന്റെ ചുമത വഹിച്ചിരുന്നത് മസ്‌ക് ആയിരുന്നു. കഴിഞ്ഞാഴ്ച അതില്‍ നിന്ന് മസ്‌ക് പടിയിറങ്ങി. പിന്നാലെ ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയായിരുന്നു.

ട്രംപിന്റെ ബജറ്റ് ബില്ലിനെ മാസ്‌ക് മ്ലേച്ഛമായ തീരുമാനം എന്നാണ് വിമര്‍ശിച്ചത്. ഇതോടെ ട്രംപും തിരിച്ചടിക്കുകയായിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രതികരണങ്ങള്‍ നടത്തിയത്. നേരത്തേ മസ്‌ക് കാര്യങ്ങള്‍ പരിഹരിക്കാന്‍ തയ്യാറായെങ്കിലും സംസാരിക്കാന്‍ താല്പര്യമില്ലെന്ന് ട്രംപ് അറിയിക്കുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :