Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

ഉറിബെയെ കൂടാതെ 2 പേര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.അക്രമിയില്‍ നിന്നും ഗ്ലോക്ക് പിസ്റ്റളാണ് പിടിച്ചെടുത്തത്.

Miguel Uribe shooting,Colombian senator shot,Miguel Uribe campaign attack,Presidential candidate shot Colombia,Colombia political violence,മിഗ്വൽ ഉറിബെ വെടിവെപ്പ്,കൊളംബിയ സെനറ്റര്‍ വെടിയേറ്റു,മിഗ്വൽ ഉറിബെയ്ക്ക് വെടിയേറ്റു,തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെ
അഭിറാം മനോഹർ| Last Modified ഞായര്‍, 8 ജൂണ്‍ 2025 (11:01 IST)
Miguel Uribe
കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലെ ഫോണ്ടിബോണ്‍ ജില്ലയില്‍ നടത്തിയ തിരെഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മിഗ്വല്‍ ഉറിബെ ടുര്‍ബേയ്ക്ക് വെടിയേറ്റു. ഉറിബെ ടുര്‍ബെയുടെ പിന്‍വശത്ത് നിന്നാണ് വെടിയുണ്ടകള്‍ വന്നത്. ആക്രമണത്തില്‍ തലയ്ക്കടക്കം വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ
സാന്താ ഫെ ഫൗണ്ടേഷന്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്ന് സര്‍ജറി പൂര്‍ത്തിയാക്കിയതാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും അദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

14- 15 വയസ് പ്രായം വരുന്ന ഒരു ബാലനെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഉറിബെയെ കൂടാതെ 2 പേര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.അക്രമിയില്‍ നിന്നും ഗ്ലോക്ക് പിസ്റ്റളാണ് പിടിച്ചെടുത്തത്. ഇയാള്‍ക്കും നേരിയ പരിക്കുകളുണ്ട്. അതേസമയം ആക്രമണത്തെ ജനാധിപത്യ വിരുദ്ധമെന്നാണ് നിലവിലെ കൊളംബിയന്‍ പ്രസിഡന്റായ
ഗുസ്താവൊ പെട്രോ വിശേഷിപ്പിച്ചത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കൊളംബിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കി.

യു.എസ്. സെക്രടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ, ചിലി, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങള്‍ അക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. കൊളംബിയയില്‍ 1980-90 കാലങ്ങളിലുണ്ടായിരുന്ന രാഷ്ട്രീയ ആക്രമണങ്ങളുടെ ഓര്‍മ പുതുക്കുന്ന തരത്തിലാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്.1991ല്‍ ഡ്രഗ് കാര്‍ട്ടലുകള്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകയായ ഡയാന ടുര്‍ബെയുടെ മകനാണ് മിഗ്വല്‍ ഉറിബെ. ഈ പശ്ചാത്തലത്തില്‍ ഡ്രഗ് കാര്‍ട്ടലുകളുടെ ശക്തനായ വിമര്‍ശകനായിരുന്നു ഉറിബെ.

2026ലെ പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികളില്‍ മുന്‍പന്തിയിലുള്ള നേതാവാണ് മിഗ്വല്‍ ഉറിബെ. 1986 ജനുവരി 28ന് ബഗോട്ടയില്‍ ജനിച്ച ഉറിബെയുടെ മാതാവ് ഡയാന ടുര്‍ബെ പാബ്ലോ എസ്‌കോബാറിന്റെ ഡ്രഗ് കാര്‍ട്ടലിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :