Los Angeles Riots: കൊള്ളയടിയും തീവെയ്പ്പും, എങ്ങും അക്രമം: ലോസ് ആഞ്ചലസിൽ കലാപ അന്തരീക്ഷം, കർഫ്യൂ പ്രഖ്യാപിച്ചു

Los Angeles curfew news,LA protests Trump immigration,Trump immigration raids USA,Los Angeles looting news,US immigration protest updates,ലോസ് ഏഞ്ചലസ് കർഫ്യൂ വാർത്ത,ട്രംപിന്റെ ഇമ്മിഗ്രേഷൻ റെയ്ഡുകൾ,അമേരിക്കൻ കുടിയേറ്റ നടപടികൾ,ലോസ് ഏഞ്ചലസിലെ പ്രതിഷേധം
അഭിറാം മനോഹർ| Last Modified ബുധന്‍, 11 ജൂണ്‍ 2025 (12:53 IST)
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡുകള്‍ സജീവമായതിന് പിന്നാലെ തുടങ്ങിയ ലോസാഞ്ചലസിലെ പ്രതിഷേധങ്ങള്‍ കലാപാന്തരീക്ഷത്തിലേക്ക് നീളുന്നു. നഗരത്തില്‍ കലാപത്തിന് സമാനമായ അന്തരീക്ഷം ഒരുങ്ങിയതോടെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ലോസ് ആഞ്ചലസിലെ ചിലയിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. അക്രമം, തീവെയ്പ്പ്, കൊള്ള എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോസ് ആഞ്ചലസ് മേയര്‍ കരെന്‍ ബാസ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

കലാപം നേരിടാനായി 4000 വരുന്ന നാഷണല്‍ ഗാര്‍ഡുകളെയും യു എസ് സൈന്യത്തിന്റെ മറീനിലെ 700 അംഗ സംഘത്തെയും ഡൊണാള്‍ഡ് ട്രംപ് ലോസ് ആഞ്ചലസിലേക്ക് അയച്ചിരുന്നു. പ്രക്ഷോഭകര്‍ സമരവും പ്രതിഷേധവും അവസാനിപ്പിച്ചില്ലെങ്കില്‍ ക്രമസമാധാനത്തിനായി സൈന്യത്തെ ചുമതലപ്പെടുത്തുന്ന ഇന്‍സറക്ഷന്‍ ആക്ട് നടപ്പിലാക്കുമെന്ന് ട്രംപ് അറിയിച്ചു. അതേസമയം കുടിയേറ്റ വിരുദ്ധ സമരങ്ങള്‍ക്കെതിരെ സൈന്യത്തെ വിന്യസിച്ച നടപടിയെ ഡെമോക്രാറ്റിക് പാര്‍ട്ടി ശക്തമായി എതിര്‍ത്തു. ട്രംപ് ഏകാധിപത്യപരമായി പെരുമാറുന്നുവെന്നാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന്റെ പ്രതികരണം.


അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി ലോസ് ആഞ്ചലസ് നഗരത്തിലാകെ കുടിയേറ്റകാര്യ വിഭാഗം റെയ്ഡുകള്‍ ആരംഭിച്ചതോടെയാണ് നഗരത്തില്‍ ഇതിനെതിരെ പ്രതിഷേധങ്ങള്‍ രൂപപ്പെട്ടത്. ലാറ്റിന്‍ അമേരിക്കന്‍ വംശജര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :