സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 10 ജനുവരി 2026 (09:28 IST)
ഗാസയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായം വേണ്ടെന്നും വിശ്വാസമുള്ള രാജ്യങ്ങളുമായി മാത്രമേ പ്രവര്‍ത്തിക്കൂവെന്നും ഇസ്രയേല്‍. ഗാസയിലെ ഏതെങ്കിലും സേനയില്‍ പാക്കിസ്ഥാന്‍ സൈന്യം പങ്കെടുക്കുന്നതില്‍ ജൂത രാഷ്ട്രത്തിന് താല്പര്യമില്ലെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ റൂവന്‍ അസര്‍ പറഞ്ഞു.
ഹമാസിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാതെ ഭാവിയില്‍ സുരക്ഷിതത്വം ഉണ്ടാകില്ലെന്ന് അംബാസിഡര്‍ പറഞ്ഞു. എന്‍ ഡി ടി വി ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ഹമാസിനെതിരെ പോരാടാന്‍ താല്പര്യമില്ലാത്തതിനാല്‍ പല രാജ്യങ്ങളും സൈന്യത്തെ അയക്കാന്‍ തയ്യാറാല്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നിരുന്നാലും ഗാസയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഏതെങ്കിലും പങ്കിനെ ഇസ്രയേല്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം 2025-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എട്ട് ടെലിഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതായി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി. ഇരു നേതാക്കളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം ഇല്ലാത്തതിനാല്‍ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ വൈകിയെന്ന യുഎസ് വാണിജ്യ സെക്രട്ടറിയുടെ അവകാശവാദത്തെയും വിദേശകാര്യമന്ത്രാലയം തള്ളി.