ഗസയില്‍ അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്, ഖത്തറിന്റെ അല്‍ജസീറാ ചാനല്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്ന 13നില കെട്ടിടം ഇസ്രയേല്‍ ഭസ്മമാക്കി

ശ്രീനു എസ്| Last Modified ശനി, 15 മെയ് 2021 (20:50 IST)
ഗസയില്‍ അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്, ഖത്തറിന്റെ അല്‍ജസീറാ ചാനല്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്ന 13നില കെട്ടിടം ഇസ്രയേല്‍ ബോംബിട്ട് ഭസ്മമാക്കി. ആക്രമണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. ആളപായം ഉണ്ടോന്ന് വ്യക്തമല്ല. ഗസയില്‍ നിന്നുള്ള വാര്‍ത്തകള്‍ പുറം ലോകത്തേക്ക് പോകാതിരിക്കുന്നതിലേക്കാണ് ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നില്‍.

അതേസമയം സംഘര്‍ഷത്തില്‍ ഗസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 132 പേരാണ്. ഇസ്രയേലില്‍ 12പേരും കൊല്ലപ്പെട്ടു. ഗസയില്‍ കൊല്ലപ്പെട്ടവരില്‍ 32 പേര്‍ കുട്ടികളും 21 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതുവരെ രണ്ടായിരത്തിലധികം റോക്കറ്റ് ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :