അനുബന്ധ വാര്‍ത്തകള്‍
- USA vs Iran : ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനിൽ വൻ സൈനികാക്രമണവുമായി അമേരിക്ക, പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ
- പ്രകോപനവുമായി യുഎസ്; തിരിച്ചടിച്ച് ഇറാൻ
- നിങ്ങള്‍ക്ക് എന്ത് ചെയ്യാനായി, വിജയിച്ചത് ഇറാനല്ലെ... ഇസ്രായേലില്‍ നെതന്യാഹുവിന്റെ ജനപ്രീതിയില്‍ ഇടിവ്
- ഞാനില്ലാതെയിരുന്നെങ്കിൽ ഇസ്രായേൽ നേരത്തെ തീർന്നേനെ, നെതന്യാഹുമായി ഭിന്നത നിലനിൽക്കെ വീണ്ടും പരാമർശവുമായി ട്രംപ്
- ഇറാൻ ഒരിക്കലും ആണാവായുധം ഉണ്ടാക്കില്ല, ഇസ്രായേൽ ഉള്ളതുവരെ അനുവദിക്കില്ല : ബെഞ്ചമിൻ നെതന്യാഹു
ബഹ്റൈനിലും കുവൈത്തിലും യുഎസ് താവളങ്ങളെ ആക്രമിച്ച് ഇറാൻ, 85 സൈനികകേന്ദ്രങ്ങൾ തകർത്തെന്ന് ഐആർജിസി
യുഎസ് നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് പകരമായി ബഹ്റൈനിലെയും കുവൈത്തിലെയും 85 യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരെ വ്യോമാക്രമണവുമായി ഇറാന്. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സാണ് ആക്രമണം നടന്നതായി അവകാശപ്പെട്ടത്. യുഎസ് ഇറാനില്‍ നടത്തിയ അക്രമണത്തിന് തൊട്ടുപിന്നാലെയായിരുന്നു ഇറാന്റെ തിരിച്ചടി.
ആക്രമണത്തെ തുടര്‍ന്ന് ബഹ്റൈനില്‍ ബുധനാഴ്ച രാവിലെ പല തവണ സൈറണുകള്‍ മുഴങ്ങി. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ബഹ്റൈന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാന്റെ മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം വഴി നേരിടുകയാണെന്ന് കുവൈത്തും വ്യക്തമാക്കി.