ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കും: ഇറാന്‍

Bab al Mandeb, Gate of Tears, Choke point, Middle east crisis
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (10:20 IST)
ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കുമെന്ന് ഇറാന്‍. ഇതിനായി പ്രത്യേക നടപടികള്‍ സ്വീകരിച്ചതായി ഇറാന്‍ അംബാസിഡര്‍ ഡോക്ടര്‍ മുഹമ്മദ് ഫത്താലി പറഞ്ഞു. എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇറാനോട് യുദ്ധം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മുന്നിലാണ് ഹോര്‍മോസ് കടലിടുക്ക് അടച്ചത്. സൗഹൃദ രാഷ്ട്രങ്ങള്‍ക്ക് സുരക്ഷിതമായ സമുദ്രപാത ഒരുക്കുമെന്നത് ഇറാന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കടലിടുക്കില്‍ സുരക്ഷാപ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അമേരിക്കയുടെയും ഇസ്രയേലിന്റെയും നടപടികള്‍ മൂലം ആണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കഴിഞ്ഞ മാസം ഉണ്ടായ നഷ്ടം മൂന്നു കോടിയിലേറെ. യുദ്ധം തുടരുന്നതിനാല്‍ ബുക്കിംഗ് വളരെ കുറവാണ്. കൂടാതെ ഈ മാസവും സഞ്ചാരികള്‍ കുറയുമെന്ന് വ്യക്തമായിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്ത സഞ്ചാരികള്‍ക്ക് ബുക്കിംഗ് തുക നല്‍കേണ്ടി വന്നു.

വിമാന സര്‍വീസുകള്‍ കുറഞ്ഞതിനാല്‍ ദോഹ, ദുബായ് വഴി കേരളത്തിലേക്ക് വരുന്ന വിദേശികളുടെ വരവ് നിലച്ചിട്ടുണ്ട്. കൂടാതെ വിമാന ടിക്കറ്റ് വര്‍ധനവ് മൂലം ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്ന് കൂട്ടമായി എത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു. കൂടാതെ അവധിക്കാലങ്ങളിലെത്തുന്ന വടക്കേ ഇന്ത്യന്‍ സഞ്ചാരികളുടെ ബുക്കിങിലും കുറവുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :