1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran tells UN that 78 people were killed in Israeli strikes

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

കൂടാതെ ആക്രമത്തില്‍ സൈനിക മേധാവികളും ശാസ്ത്രജ്ഞന്മാരും മരണപ്പെട്ടതായും ഇറാന്‍ അറിയിച്ചു.

Scalp Missiles
ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ആക്രമണത്തില്‍ 320 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇറാന്‍ അംബാസിഡറാണ് ഇക്കാര്യം ഓദ്യോഗികമായി അറിയിച്ചത്. കൂടാതെ ആക്രമത്തില്‍ സൈനിക മേധാവികളും ശാസ്ത്രജ്ഞന്മാരും മരണപ്പെട്ടതായും ഇറാന്‍ അറിയിച്ചു.
 
അതേസമയം ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രായേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചയാണ് ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. പ്രതിരോധസേനാ വക്താവ് എഫ്ഫി ഡെഫ്രിന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. നൂറോളം ലക്ഷ്യസ്ഥാനങ്ങളില്‍ മുന്നൂറില്‍ അധികം ആയുധങ്ങള്‍ ഉപയോഗിച്ചാണ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 
 
ആക്രമണത്തില്‍ ഇറാന്റെ നിരവധി നേതാക്കളെ കൊലപ്പെടുത്തിയെന്നും ഇസ്രായേല്‍ പ്രതിരോധസേന അവകാശപ്പെട്ടു. അതേസമയം ഇസ്രായേല്‍ ജനവാസമേഖലകളിലാണ് ആക്രമണം നടത്തിയതെന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇറാന്‍ ആരോപിച്ച. ഇറാന്റെ ആണവ ആണവോര്‍ജ കേന്ദ്രങ്ങളിലടക്കം ഇസ്രയേല്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അതേസമയം തിരിച്ചടിക്കായി ഇസ്രയേലിലേക്ക് ഇറാന്‍ ആക്രമണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞു.
അടുത്ത ലേഖനം
Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍