1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran says they caused significant losses to US military

ഒന്നും പഴയ പോലെയാകില്ല, അമേരിക്കയ്ക്ക് കനത്ത നഷ്ടം വരുത്തിയെന്ന് ഇറാൻ

അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള യുദ്ധത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ സൈനികനീക്കങ്ങളില്‍ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയതായി ഇറാന്‍.

Iran attack, Missile attack,
അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള യുദ്ധത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ സൈനികനീക്കങ്ങളില്‍ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയതായി ഇറാന്‍. ഇറാന്റെ ഇസ്ഫഗാനില്‍  തകര്‍ന്നുവീണ എഫ്-15 യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്തുന്നതിനായി യുഎസ് പ്രത്യേക സേന നടത്തിയ ഓപ്പറേഷനിടെ അമേരിക്കയുടെ സി 130 ട്രാന്‍സ്‌പോര്‍ട്ട് വിമാനവും 2 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഉള്‍പ്പടെ നിരവധി വിമാനങ്ങള്‍ തകര്‍ത്തതായി ഐആര്‍ജിസി വ്യക്തമാക്കി. ഇതിന് പുറമെ ഒരു ഫേഫ് 15 ഇ സ്‌ട്രൈക്ക് ഈഗില്‍ വിമാനവും എ -10 വാര്‍ത്ത് ഹോഗും തങ്ങള്‍ വീഴ്ത്തിയതായും ഇറാന്‍ അവകാശപ്പെടുന്നുണ്ട്.
 
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ തങ്ങള്‍ പിന്നോട്ടില്ലെന്നും അധിനിവേശക്കാര്‍ക്ക് മറുപടി നല്‍കാന്‍ തങ്ങള്‍ സജ്ജമാണെന്നും ഇറാന്‍ സൈനിക വക്താവായ ഇബ്രാഹിം സൊല്‍ഫാഖരി വ്യക്തമാക്കി.അതേസമയം, ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കി. അപകടത്തില്‍പ്പെട്ട പൈലറ്റിനെ സുരക്ഷിതമായി രക്ഷപ്പെടുത്താന്‍  യുഎസിന് സാധിച്ചു. 
 
അടുത്ത ലേഖനം
എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പിലാക്കും, വിവാദപ്രസംഗവുമായി പി കെ കൃഷ്ണദാസ്