1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran says permission mandatory for all ship to pass through hormuz

അമേരിക്ക സിവിലിയൻ ബോട്ടുകളെ ആക്രമിച്ചെന്ന് ഇറാൻ, ഹോർമുസ് വഴി കപ്പലുകൾ പോകില്ലെന്ന് ഇറാൻ, ആശങ്ക രേഖപ്പെടുത്തി സൗദി

ആക്രമണത്തില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായും ഇറാന്‍ വ്യക്തമാക്കി.

Strait of Hormuz
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകള്‍ക്കും തങ്ങളുടെ അനുമതി വേണമെന്ന് ഇറാന്‍. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ 6 സൈനികബോട്ടുകള്‍ തകര്‍ത്തതായി നേരത്തെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടിരുന്നു. ഇത് സിവിലിയന്‍ ബോട്ടുകളാണെന്നും അമേരിക്ക ഇറാന്‍ സിവിലിയന്മാര്‍ക്കെതിരെ ആക്രമണം നടത്തിയതായും ഇറാന്‍ ആരോപിച്ചു. ആക്രമണത്തില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായും ഇറാന്‍ വ്യക്തമാക്കി.
 
 അതേസമയം മേഖലയില്‍ വീണ്ടും അസ്ഥിരത രൂപപ്പെടുന്നതില്‍ സൗദി അറേബ്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. സൈനിക നീക്കങ്ങള്‍ മേഖലയ്ക്ക് ഭീഷണിയാണെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹസിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. ഇതിനിടെ നയതന്ത്ര നീക്കങ്ങള്‍ ചൈനീസ് പിന്തുണ ഉറപ്പാക്കാനായി ഇറാന്‍ വിദേശകാര്യ മന്ത്രി ചൈനയിലേക്ക് തിരിച്ചു. ചൈനീസ് പിന്തുണയോടെ നിലവിലെ അമേരിക്കന്‍ ഉപരോധങ്ങളെയും സൈനിക സമ്മര്‍ദ്ദങ്ങളെയും മറികടക്കാമെന്നാണ് ഇറാന്റെ പ്രതീക്ഷ. ചൈനീസ് കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സുഗമമായി കടന്നുപോകാന്‍ ഇറാന്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചെന്ന് അമേരിക്ക; ഇനി ഹോര്‍മൂസ് തുറക്കുന്നതില്‍ ശ്രദ്ധ