Iran Israel Conflict: പ്രത്യാക്രമണവുമായി ഇറാൻ, നൂറോളം ഡ്രോണുകൾ വിക്ഷേപിച്ചു, പ്രതിരോധിക്കുമെന്ന് ഇസ്രായേൽ

Iran launches drones towards Israel,Hundreds of Iranian drones attack Israel,Iran Israel war escalation,Iran drone strike on Israel, ഡ്രോൺ ആക്രമണവുമായി ഇറാൻ, ഇറാൻ- ഇസ്രായേൽ സംഘർഷം,മിഡിൽ ഈസ്റ്റ് യുദ്ധത്തിലേക്ക്, ഇറാൻ പ്രത്യാക്രമണം
അഭിറാം മനോഹർ| Last Modified വെള്ളി, 13 ജൂണ്‍ 2025 (12:59 IST)
Iran Drone Attack AI Imagined
ആണവകേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണം തുടങ്ങിവെച്ച് ഇറാന്‍. ഇസ്രായേല്‍ ലക്ഷ്യമിട്ട് നൂറോളം ഡ്രോണുകള്‍ ഇറാന്‍ വിക്ഷേപിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ ഡ്രോണുകള്‍ ആകാശത്ത് വെച്ച് തന്നെ തകര്‍ക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.

ഇറാനില്‍ നിന്നും വിക്ഷേപിക്കുന്ന ഡ്രോണുകള്‍ ഇസ്രായേലിലെത്താന്‍ 7 മണിക്കൂറോളം എടുക്കുമെന്നാണ് ഇസ്രായേല്‍ പ്രതിരോധസേന കണക്കാക്കുന്നത്. വഴിയില്‍ തകര്‍ക്കപ്പെട്ടില്ലെങ്കില്‍ അടുത്ത ഒന്ന് രണ്ട് മണിക്കൂറിനകം ഇസ്രായേല്‍ പരിധിയിലെത്തും. അത് തകര്‍ക്കുമെന്നും ഐഡിഎഫ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ഇതിന് പിന്നാലെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :