നെതന്യാഹു പ്രധാനമന്ത്രിയായില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇസ്രയേല്‍ ഇന്ന് നിലനില്‍ക്കില്ലായിരുന്നു: ഡൊണാള്‍ഡ് ട്രംപ്

ഇസ്രായേലിനെ അപകടകരമായ ഒരു ഘട്ടത്തില്‍ നിന്ന് അദ്ദേഹം രക്ഷിച്ചെന്നും ട്രംപ് പ്രശംസിച്ചു.

Donald Trump on Qatar Attack, Trump, Netanyahu, US Israel, Qatar News
Donald Trump and Netanyahu
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2025 (09:35 IST)
നെതന്യാഹു പ്രധാനമന്ത്രിയായില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇസ്രയേല്‍ ഇന്ന് നിലനില്‍ക്കില്ലായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അസാധാരണമായ ജോലിയാണ് ബെഞ്ചമിന്‍ നെതന്യാഹു നിര്‍വഹിക്കുന്നതെന്നും ഇസ്രായേലിനെ അപകടകരമായ ഒരു ഘട്ടത്തില്‍ നിന്ന് അദ്ദേഹം രക്ഷിച്ചെന്നും ട്രംപ് പ്രശംസിച്ചു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംബുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പ്രശംസ. ഫ്‌ലോറിഡയിലെ ട്രംപിന്റെ മാറിയ ലാഗോ റിസോര്‍ട്ടിലായിരുന്നു കൂടികാഴ്ച നടന്നത്. ഗാസ സമാധാന പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചൊല്ലുന്നതിനിടയിലാണ് നിര്‍ണായക കൂടി കാഴ്ച നടത്തിയത്. ഹമാസ് പൂര്‍ണമായും നിരായുധരാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :