ബ്രസീൽ|
jibin|
Last Modified വെള്ളി, 7 നവംബര്‍ 2014 (15:48 IST)
യുവാവിന്റെ വയറ്റിൽ നിന്നും ജീവനുള്ള മത്സ്യത്തെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ലണ്ട്രീന സ്വദേശിയായ മുപ്പത്തിയൊന്‍പതുകാരനായ യുവാവിന്റെ വയറ്റില്‍ നിന്ന് 125സെമീ(4.10അടി) നീളമുള്ള ജീവനുള്ള മത്സ്യത്തെയാണ് നീണ്ട ശസത്രക്രിയയിലൂടെ പുറത്തെടുത്തത്.
വയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഡോക്ടർമാർ നടത്തിയ വിശദമായ പരിശേധനയ്ക്ക് ശേഷമാണ് യുവാവിന്റെ വയറ്റിൽ മത്സ്യം ഉള്ളതായി മനസിലാക്കിയത്. തുടര്‍ന്ന് ലണ്ട്രീന യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാർ ശസത്രക്രിയ നടത്തി മത്സ്യത്തെ ജീവനോടെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുത്ത മത്സ്യത്തെ ഡോക്ടമാര്‍ മരുന്ന് കുത്തിവെച്ച് കൊന്നു.
അതേസമയം ഓപ്പറേഷൻ രംഗങ്ങൾ ആശുപത്രിയിലെ ഒരു ജീവനക്കാരൻ വീഡിയോയിൽ പകർത്തി ഓൺലൈനിലൂടെ പുറത്തു വിട്ടത് വിവാദമായിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാരും സ്ത്രീകളും മറ്റും ചിരിക്കുന്നതും സംസാരിക്കുന്നതും വീഡിയിൽ കേൾക്കാനാകുമായിരുന്നു. ശസത്രക്രിയ നടക്കുന്ന സ്ഥലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞിട്ടുണ്ട്. ഇതിനെതിരെ യുവാവ് പരാതി നൽകിയിട്ടുണ്ട്. എന്നാല്‍ തന്റെ വയറ്റില്‍ എങ്ങനെയാണ്
മത്സ്യമെത്തിയതെന്ന് യുവാവ് വ്യക്തമാക്കിയില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.