അനുബന്ധ വാര്‍ത്തകള്‍
- ഇസ്രായേലിനെ അംഗീകരിക്കണം, പാകിസ്ഥാന് മുകളില്‍ ട്രംപിന്റെ സമ്മര്‍ദ്ദം
- അമേരിക്ക–ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതി: ധാരണാപത്രത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്
- West Asia Crisis : ഇറാൻ യുദ്ധം തുടരണോ?, ട്രംപും നെതന്യാഹുവും രണ്ടുതട്ടിലെന്ന് റിപ്പോർട്ട്
- അടുത്ത ലക്ഷ്യം ക്യൂബ, റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ് ഫെഡറൽ കുറ്റപത്രം
- യുദ്ധത്തിലേക്ക് തിരിച്ചുവന്നാൽ സർപ്രൈസുകളുണ്ടാവും, യുഎസിന് മുന്നറിയിപ്പ് നൽകി ഇറാൻ
ലെബനനെതിരായ നീക്കം നമ്മളെ ഒറ്റപ്പെടുത്തും, നെതന്യാഹുവിനെ ഫോണിൽ വിളിച്ച് സംസാരിച്ച് ട്രംപ്, പിന്തിരിപ്പിച്ചെന്ന് അവകാശവാദം
ബുദ്ധിയില്ലാത്തവനെന്നും നന്ദികെട്ടവനെന്നും ട്രംപ് നെതന്യാഹുവിനെ കുറ്റപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
ലെബനനിലെ സൈനികനടപടികളുടെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രോഷാകുലനായെന്ന് റിപ്പോര്‍ട്ടുകള്‍. ബെയ്റൂട്ടില്‍ കടന്നുകയറിയുള്ള ഇസ്രായേല്‍ അധിനിവേശം കരാര്‍ ലംഘനമാണെന്ന് കാണിച്ച് സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന് പിന്‍വാങ്ങിയ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.
തിങ്കളാഴ്ച നെതന്യാഹുവിനെ വിളിച്ച് ട്രംപ് രൂക്ഷമായ ഭാഷയില്‍ സംസാരിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ബുദ്ധിയില്ലാത്തവനെന്നും നന്ദികെട്ടവനെന്നും ട്രംപ് നെതന്യാഹുവിനെ കുറ്റപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ബെയ്റൂട്ടിലെ ഇസ്രായേല്‍ സൈനിക നടപടി തടഞ്ഞതായി പിന്നാലെ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിക്കുകയും ചെയ്തു.
ഞാന്‍ ഇന്ന് നെതന്യാഹുവുമായി സംസാരിച്ചു. ബെയ്റൂട്ടില്‍ വലിയ ആക്രമണങ്ങള്‍ നടത്തരുതെന്ന് അഭ്യര്‍ഥിച്ചു. അദ്ദേഹം തന്റെ സൈന്യത്തെ പിന്തിരിപ്പിച്ചു. നന്ദി ബീബി. ഞാന്‍ ഹിസ്ബുള്ളയുടെ നേതാക്കളുമായും സംസാരിച്ചു. ഇസ്രായേലിന് നേരെ വെടിയുതിര്‍ക്കുന്നത് നിര്‍ത്താമെന്ന് അവരും സമ്മതിച്ചു. എത്രനാള്‍ ഇത് തുടരുമെന്ന് നോക്കാം. എന്നെന്നേക്കും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കാം. ട്രംപ് കുറിച്ചു.
യുഎസ് അറിവോടെയാണ് ലെബനനിലെ ആക്രമണമെങ്കിലും അത് പരിധി വിട്ടതും സാധാരണക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതുമാണ് ട്രംപിനെ ചൊടുപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ലെബനനിലെ ഇസ്രായേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി ഇറാന് അറിയിച്ചത്. ട്രംപിന്റെ ഇടപെടലോടെ യുഎസ്- ഇറാന് ചര്‍ച്ചകള്‍ പുനരാരംഭിച്ചതായാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.