ഹരിതഗൃഹ വാതകങ്ങളുടെ എമിഷന്‍ നിയന്ത്രിക്കുന്ന പരിസ്ഥിതി സംരക്ഷണ വിധി റദ്ദാക്കി ഡൊണാള്‍ഡ് ട്രംപ്

Donald Trump, Mexico, Cuba, Columbia, USA- Venezuela,ഡൊണാൾഡ് ട്രംപ്,മെക്സിക്കോ, ക്യൂബ, അമേരിക്ക- വെനസ്വേല, കൊളംബിയ
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ഫെബ്രുവരി 2026 (08:45 IST)
ഹരിതഗൃഹ വാതകങ്ങളുടെ എമിഷന്‍ നിയന്ത്രിക്കുന്ന പരിസ്ഥിതി സംരക്ഷണ വിധി റദ്ദാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹരിത ഗൃഹ വാതകങ്ങള്‍ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന വിധിയാണ് റദ്ദാക്കിയത്. ബരാക് ഒബാമയുടെ ഭരണകാലത്താണ് ഇത് പ്രഖ്യാപിച്ചത്. മോട്ടോര്‍ വാഹനങ്ങള്‍ക്ക് പുറമേ വൈദ്യുത പ്ലാന്റുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് ഒഴിവാക്കിയത്.

വിധി റദ്ദാക്കിയതിലൂടെ ഒരു ട്രില്യന്‍ ഡോളറില്‍ അധികം ലാഭിക്കാന്‍ ആകുമെന്നും വൈദ്യുതിയുടെയും ഗതാഗതത്തിന്റെയും ചെലവ് കുറയുമെന്നും ട്രംപ് പറയുന്നു. അതേസമയം എക്സില്‍ പങ്കുവെച്ച ഇന്ത്യയുടെ ഔദ്യോഗിക ഭൂപടം പിന്‍വലിച്ച് അമേരിക്ക. ഇന്ത്യയുമായുള്ള വ്യാപാര കരാറിന്റെ രൂപരേഖ പുറത്തുവിട്ടപ്പോഴാണ് ഔദ്യോഗിക ഭൂപടം അമേരിക്ക എക്സില്‍ പോസ്റ്റ് ചെയ്തത്. പാക്കിസ്ഥാന്‍ സ്വന്തമെന്ന് അവകാശപ്പെടുന്ന പാക് അധീന കാശ്മീരിനെയും ചൈന അവകാശം ഉന്നയിക്കുന്ന അക്സായി ചിന്നിനെയും മേപ്പില്‍ യുഎസ് ഉള്‍ക്കൊള്ളിച്ചിരുന്നു.

അതേസമയം ഇറാനില്‍ നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്‌തെന്ന ആരോപണത്തില്‍ അദാനിയോട് വിശദീകരണം തേടി അമേരിക്ക. അദാനി എന്റര്‍പ്രൈസസ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞവര്‍ഷം ജൂണില്‍ അമേരിക്കന്‍ മാധ്യമം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഉപരോധം മറികടക്കാനായി പ്രത്യേക കപ്പല്‍ പാതയിലൂടെ അധാനിയുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് എല്‍പിജി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തെന്ന് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ആരോപണം അദാനി ഗ്രൂപ്പ് തള്ളിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :