മതനിന്ദ: പാരീസിൽ അധ്യാപകനെ തലയറുത്ത് കൊന്നു

അഭിറാം മനോഹർ| Last Modified ശനി, 17 ഒക്‌ടോബര്‍ 2020 (11:22 IST)
പാരിസ്: ആരോപിച്ച പാരീസിൽ ചരിത്രാധ്യാപകനെ തലയറുത്ത് കൊന്നു. പിന്നാലെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെടുകയും ചെയ്‌തു. വെള്ളിയാഴ്‌ച്ച ഉച്ചയോടെയാണ് സംഭവം.

സെക്കന്ററി സ്കൂൾ അധ്യാപകനായ സാമുവൽ പാറ്റി ഒരു മാസം മുൻപ് ക്ലാസിൽ പ്രവാചകന്റെ ചിത്രം കാണിച്ചിരുന്നു. മുസ്ലീം വിഭാഗത്തിൽ പെട്ട വിദ്യാർഥികളോട് ക്ലാസിൽ നിന്നും പോവാൻ അദ്യർഥിച്ചതിന് ശേഷമായിരുന്നു പാറ്റി മറ്റ് വിദ്യ്ആർഥികളെ ചിത്രം കാണിച്ചത്. ഈ സംഭവം വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

പ്രവാചകന്റെ ചിത്രവുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് ക്ഷണിച്ചതിന് പിന്നാലെ അധ്യാപകന് നേരെ വധഭീഷണീകൾ ഉയർന്നിരുന്നു. അധ്യ്ആപകനെതിരെ വിദ്യാർഥികളിൽ ഒരാളുടെ മാതാപിതാക്കൾ പരാതി നൽകുകയും ചെയ്‌തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :